ഡോർമെട്രി സൗകര്യമില്ല; ഷൊർണൂരിൽ യാത്രക്കാർക്ക്​ ദുരിതം

ഷൊർണൂർ: റെയിൽവേ ജങ്ഷനിൽ ഡോർമെട്രി സൗകര്യം ലഭിക്കാത്തത് യാത്രക്കാരെ വലക്കുന്നു. ചില ജീവനക്കാർ ഈ മുറികൾ സ്ഥിരമായി കൈവശം വെക്കുന്നതിലാണ് ഇൗ സൗകര്യം യാത്രക്കാർക്ക് ലഭിക്കാതിരിക്കുന്നത്. സ്റ്റേഷനിലെ ഇൻഫർമേഷൻ സ​െൻറർ, ടിക്കറ്റ് കൗണ്ടർ, റിസർവേഷൻ കൗണ്ടർ എന്നിവ പ്രവർത്തിക്കുന്ന പ്രധാന കെട്ടിടത്തി​െൻറ മുകളിലെ നിലയിൽ ഡോർമെട്രി സൗകര്യമുണ്ട്. ഒരു എ.സിയടക്കം അഞ്ച് മുറികളാണ് ഇവിടെയുള്ളത്. എന്നാൽ, മാസങ്ങളായി ഇത് യാത്രക്കാർക്ക് ലഭിക്കുന്നില്ല. ദീർഘദൂര യാത്രക്കാരാണ് ഇതിനാൽ ഏറെ ബുദ്ധിമുട്ടുന്നത്. സ്റ്റേഷനിലിറങ്ങി രണ്ടോ മൂന്നോ മണിക്കൂർ കഴിഞ്ഞുള്ള മറ്റൊരു ട്രെയിൻ പിടിക്കേണ്ടവർക്ക് ഇതൊരു അനുഗ്രഹമായിരുന്നു. വലിയ ലഗേജും മറ്റുമായെത്തുന്നവർക്ക് കുറഞ്ഞ സമയത്തിനായി പുറത്തെ ലോഡ്ജുകളെയോ മറ്റും ആശ്രയിക്കുന്നത് പ്രായോഗികമല്ല. മാത്രമല്ല, അതിരാവിലെ നിരവധി ട്രെയിനുകളാണ് ഷൊർണൂരിൽ വരികയും പോവുകയും ചെയ്യുന്നത്. ഭൂരിഭാഗവും പ്രാഥമിക കൃത്യം നിർവഹിക്കുന്ന ഈ സമത്ത് ഡോർമെട്രി സൗകര്യം കൂടി ലഭിക്കാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നു. ജീവനക്കാർക്ക് തൊട്ടടുത്ത് തന്നെ സൗകര്യമുണ്ട്. എന്നാൽ, മാസങ്ങൾക്ക് മുമ്പ് ഈ കെട്ടിടം അറ്റകുറ്റപ്പണിക്കായി അടച്ചപ്പോൾ താൽക്കാലികമായി ജീവനക്കാരെ യാത്രക്കാർക്കുള്ള ഡോർമെട്രിയിലേക്ക് മാറ്റിയിരുന്നു. ഇതിൽനിന്ന് ജീവനക്കാർ തിരിച്ചു പോകാത്തവരാണ് പ്രശ്നം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.