കുഴിനക്കിപ്പാറ പാലം ശിലാസ്ഥാപനം ഇന്ന്

ഊർങ്ങാട്ടിരി: മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഊർങ്ങാട്ടിരി, കൊടിയത്തൂർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുഴിനക്കിപ്പാറയിൽ 4.8 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലത്തി​െൻറ ശിലാസ്ഥാപനം തിങ്കളാഴ്ച രാവിലെ 10ന് തോട്ടുമുക്കം പാരിഷ് ഹാളിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിർവഹിക്കും. പുതിയ പാലം വരുന്നതോടെ കാൽ നൂറ്റാണ്ട് പഴക്കമുള്ള കുഴിനക്കിപ്പാറ ഇരുമ്പ് പാലം ഒഴിവാക്കപ്പെടും. ബ്രിട്ടീഷ് ഗവൺമ​െൻറ് അടിവാരത്ത് സ്ഥാപിച്ച പാലം അവിടെനിന്ന് എടുത്ത് കുഴിനക്കിപ്പാറ ചെറുപുഴക്ക് കുറുകെ സ്ഥാപിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.