ലൈബ്രറി ഉദ്ഘാടനം

കൽപകഞ്ചേരി: മയ്യേരിച്ചിറ ദേശം സാംസ്കാരിക സമിതി ആരംഭിച്ച ലൈബ്രറി ജില്ല പഞ്ചായത്ത് അംഗം വെട്ടം ആലിക്കോയ ഉദ്ഘാടനം ചെയ്തു. പി.സി. ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ചെറിയമുണ്ടം അബ്ദുറസാഖ് മൗലവിയുടെ 'സർഗ പ്രതിഭകൾ സുകൃത മുദ്രകൾ' പുസ്തകം പി. ഹൈദ്രോസിന് നൽകി സാഹിത്യകാരൻ ശശിധരൻ ക്ലാരി പ്രകാശനം ചെയ്തു. വിവിധ രംഗങ്ങളിൽ കഴിവ് തെളിച്ച എ. അബ്ദുറഹ്മാൻ മാസ്റ്റർ, ടി.കെ. സലാം മാസ്റ്റർ, എം. ജ്യോതി ടീച്ചർ, കെ. മുഹമ്മദ് റിയാസ്, സാഹിർ മാളിയേക്കൽ എന്നിവരെ പുരസ്കാരം നൽകി ആദരിച്ചു. സി.പി. ജുബൈരിയ, പി.സി. അഹമ്മദ് കുട്ടി, സി.പി. രാധാകൃഷ്ണൻ, കെ. വീരാവുണ്ണി, പി. മുയ്തീൻകുട്ടി, ടി.കെ. മുയ്തീൻ ഹാജി, പി.സി. നജ്മത്ത്, എം.ടി. മനാഫ്, സി.എസ്.എം. യൂസഫ്, ഫൈസൽ പറവന്നൂർ, കുന്നത്ത് ജലീൽ, പറമ്പൻ ബാവ, കുത്തുബുദ്ദീൻ, പി. ഹമീദ് തുടങ്ങിയവർ സംസാരിച്ചു. കൺസ്യൂമർഫെഡ് സഹകരണ ബലിപെരുന്നാൾ ഓണ വിപണി പുറത്തൂർ: പുറത്തൂർ പടിഞ്ഞാറെക്കരയിൽ കൺസ്യൂമർഫെഡ് സഹകരണ ബലിപെരുന്നാൾ ഓണ വിപണി തുടങ്ങി. പുറത്തൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് സുദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. നിഷ കറുകയിൽ, കെ.വി.എം. ഹനീഫ, അറമുഖൻ, പി. ദിലീപ് കുമാർ, വി.കെ. കമറുദ്ദീൻ, പി. വാസു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.