കോട്ടക്കുന്ന് അമ്യൂസ്മെൻറ് പാർക്ക് നഗരസഭ 'തൂക്കിവിൽക്കുന്നു'

മലപ്പുറം: കോട്ടക്കുന്നിൽ നഗരസഭ സ്ഥാപിച്ച അമ്യൂസ്െമൻറ് പാർക്കിലെ റൈഡുകൾ ലേലത്തിന്. അഞ്ചു വർഷത്തിലധികമായി പ്രവർത്തനരഹിതമായിക്കിടക്കുന്ന പാർക്കിലെ 27 റൈഡുകളാണ് ലേലത്തിന് വെച്ചിരിക്കുന്നത്. ഇത് വാങ്ങുന്നതിന് പല സ്ഥാപനങ്ങളും വ്യക്തികളും സ്ഥലം സന്ദർശിക്കുന്നുണ്ട്. നഗരസഭക്ക് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ പാട്ടത്തിന് നൽകിയ ഏഴോളം ഏക്കർ ഭൂമിയിലാണ് 2--008ൽ അമ്യൂസ്മ​െൻറ് പാർക്ക് സ്ഥാപിച്ചത്. ഒരു തദ്ദേശ സ്ഥാപനം ഇത്തരമൊരു പാർക്കുണ്ടാക്കുന്നത് രാജ്യത്ത് ആദ്യമായിരുന്നെങ്കിലും നാല് വർഷം പിന്നിട്ടപ്പോൾ നഷ്ടത്തെ തുടർന്ന് അടച്ചു. സ്ഥലം നിലവിൽ കാടുപിടിച്ച് കിടക്കുകയാണ്. ഇവിടം വൃത്തിയാക്കി പുതിയ പദ്ധതി ആരംഭിക്കുന്നതി​െൻറ ഭാഗമായാണ് റൈഡുകൾ ലേലം ചെയ്യാൻ നഗരസഭ തീരുമാനിച്ചത്. മിനി ട്രെയിൻ അഞ്ച് ലക്ഷം, വാട്ടർ ഷൂട്ട് 14 ലക്ഷം, സ്വിങ് ചെയർ ആറ് ലക്ഷം, ഫ്രിസ് ബെഡ് 9.5 ലക്ഷം, സ്ട്രൈക്കിങ് കാർ 8.5 ലക്ഷം, ഫ്രീ ഫാൾ 5.5 ലക്ഷം എന്നിങ്ങനെയാണ് അടിസ്ഥാന വില. അഞ്ചരക്കോടി മുടക്കിയാണ് ഒമ്പത് വർഷം മുമ്പ് പാർക്ക് സ്ഥാപിച്ചത്. 21 വർഷത്തേക്കാണ് പാട്ടക്കരാറെങ്കിലും ഇടക്ക് ഡി.ടി.പി.സി സ്ഥലം തിരികെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നഗരഹൃദയത്തിലെ ഇൗ കണ്ണായ ഭൂമിയിൽ സംയുക്ത സംരംഭം തുടങ്ങുന്നതിനെക്കുറിച്ചാണ് പുതിയ ആലോചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.