ഡി.ടി.പി.സി ഓണം-^ബലിപെരുന്നാൾ ആഘോഷം തുടങ്ങി

ഡി.ടി.പി.സി ഓണം--ബലിപെരുന്നാൾ ആഘോഷം തുടങ്ങി കരുവാരകുണ്ട്: ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും കരുവാരകുണ്ട് പൗരാവലിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം--ബലിപെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി. ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജിൽ പൂക്കളമിട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എൻ.കെ. ഫാത്തിമ സുഹ്റ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ ഷീബ പള്ളിക്കുത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ദീപ ടീച്ചർ, സി.കെ. ബിജിന, സ്വാഗതസംഘം ജനറൽ കൺവീനർ വി.സി. ഉണ്ണികൃഷ്ണൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ഹംസ മലനാട്, ഇക്കോ വില്ലേജ് മാനേജർ പി.ടി. സാഹിർ, എം.പി. വിജയകുമാർ, ഉമ്മച്ചൻ തെങ്ങുമ്മൂട്ടിൽ, എം. മനോജ് എന്നിവർ സംസാരിച്ചു. ജലമേള, പായസ പാചകമേള, പ്രവൃത്തി പരിചയ മേള, ചിത്രരചന മത്സരം, ഗസൽ സന്ധ്യ, ഭിന്നശേഷിക്കാരുടെ കലാപരിപാടികൾ, ഫിലിം മേള, സാംസ്കാരിക ഘോഷയാത്ര എന്നിവ നടക്കും. സെപ്റ്റംബർ ആറിന് സമാപിക്കും. Photo.... ഓണം-ബലിപെരുന്നാൾ ആഘോഷം ചേറുമ്പ് ഇക്കോ വില്ലേജിൽ പൂക്കളമിട്ട് കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.