മെഡിക്കൽ ക്യാമ്പും കൗൺസലിങ്ങും

കരുവാരകുണ്ട്: പുന്നക്കാട് ശിഹാബ് തങ്ങൾ റിലീഫ് സെല്ലും ദാറുന്നജാത്ത് അറബിക് കോളജ് എൻ.എസ്.എസും സംയുക്തമായി ഭവനംപറമ്പ് ബഡ്‌സ് സ്കൂളിൽ മെഡിക്കൽ ക്യാമ്പ് നടത്തി. എം. അലവി ഉദ്‌ഘാടനം ചെയ്തു. എം. ബഷീർ ഹാജി അധ്യക്ഷത വഹിച്ചു. പി. ഇമ്പിച്ചിക്കോയ തങ്ങൾ, ഹംസ മലനാട്, എം.എ. റസാഖ്, കെ. സെയ്തലവി ഹാജി, എ.ടി. ഷൗക്കത്ത് എന്നിവർ നേതൃത്വം നൽകി. ആരോഗ്യ ബോധവത്കരണവും മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് കൗൺസലിങ്ങും ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. പ്രഫ. കെ.കെ. മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ മനോജ്, സി. മൈമൂന, കാലിക്കറ്റ് സർവകലാശാല സൈക്കോളജി വിഭാഗത്തിലെ കെ. ഷുക്കൂർ എന്നിവർ നേതൃത്വം നൽകി. ഇരുന്നൂറിലധികം പേർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.