ഗെയിൽ പൈപ്പ് ലൈൻ: തമിഴ്നാട്ടിലെ മാധ്യമങ്ങളെ സ്വാധീനിക്കാൻ നീക്കം

പാലക്കാട്: ഗെയിൽ പൈപ്പ് ലൈൻ പദ്ധതിക്കെതിരെ തമിഴ്നാട്ടിലുയരുന്ന എതിർപ്പ് ഇല്ലാതാക്കുന്നതിന് മാധ്യമങ്ങളെ സ്വാധീനിക്കാൻ ഗെയിൽ കമ്പനിയുടെ നീക്കം. കൂറ്റനാട്-ബംഗളൂരു പൈപ്പ് ലൈൻ പദ്ധതിക്ക് തമിഴ്നാട്ടിൽനിന്ന് വലിയ എതിർപ്പുയരുന്ന സാഹചര്യത്തിലാണ് പബ്ലിക്ക് റിലേഷൻസ് ഏജൻസികളെ ചുമതലപ്പെടുത്തി മാധ്യമങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്നത്. പ്രവർത്തനപരിചയമുള്ള പി.ആർ കമ്പനികളിൽനിന്ന് അപേക്ഷ ക്ഷണിച്ച് ഔദ്യോഗിക വെബ്സൈറ്റിൽ അറിയിപ്പ് നൽകി. തമിഴ്നാട്ടിലെ മുൻനിര ദൃശ്യ, അച്ചടി മാധ്യമങ്ങളെ സ്വാധീനിച്ച് എതിർപ്പ് ഇല്ലാതാക്കുകയാണ് പ്രധാന ചുമതലയെന്ന് ടെൻഡറിൽ പറയുന്നു. പദ്ധതിയുടെ ഗുണം ജനത്തെ ബോധ്യപ്പെടുത്താൻ നിരന്തരം മാധ്യമങ്ങളുമായി സമ്പർക്കം പുലർത്തുക, ഊർജരംഗവുമായി ബന്ധപ്പെട്ട മാധ്യമചർച്ചകൾ നടത്തുക, ആഴ്ചയിൽ നാല് വാർത്തകുറിപ്പുകൾ ഗെയിലി​െൻറ പേരിൽ നൽകുക തുടങ്ങിയ ജോലികൾ പി.ആർ ഏജൻസിയെ ഏൽപ്പിക്കും. വാർത്തസമ്മേളനങ്ങൾ നടത്തിയും മാധ്യമപ്രവർത്തകർക്ക് സമ്മാനങ്ങൾ നൽകിയും ഗെയിൽ അനുകൂല വാർത്തകൾ നിരന്തരം പ്രസിദ്ധീകരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്വിസ് മത്സരങ്ങൾ വഴിയും മറ്റും വാതക ഇന്ധനത്തി​െൻറ ഗുണം കുട്ടികളെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്തണമെന്നും കമ്പനി ആവശ്യപ്പെടുന്നു. കോയമ്പത്തൂർ, തിരുപ്പൂർ, നാമക്കൽ, ഈറോഡ്, സേലം, ധർമപുരി, കൃഷ്ണഗിരി ജില്ലകളിലൂടെയാണ് പൈപ്പ് ലൈൻ കടന്നുപോകുന്നത്. പ്രജീഷ് റാം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.