അഗ്​നിശമന സേന വാഹനം അനുവദിക്കൽ: മുഖ്യമന്ത്രിക്ക്​ നിവേദനം നൽകി

മഞ്ചേരി: മഞ്ചേരി അഗ്നിശമന സേനക്ക് അനുവദിച്ചതായി പ്രഖ്യാപിച്ച മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ മഞ്ചേരി അഗ്നിരക്ഷ സേനക്കുതന്നെ അനുവദിക്കണമെന്ന് സി.പി.എം മഞ്ചേരി ഏരിയ സെക്രട്ടറി അസൈൻ കാരാട്ട് മുഖ്യമന്ത്രി പിണറായി വിജയനും അഗ്നിശമന രക്ഷാസേന മേധാവിക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. മഞ്ചേരിക്കനുവദിച്ച വാഹനം ഉപയോഗിക്കുന്നത് പരിശീലിപ്പിക്കാനും വാഹനം മഞ്ചേരിയിലേക്ക് കൊണ്ടുപോകാനുമായി ബന്ധപ്പെട്ടവർ വരണമെന്ന സന്ദേശം മഞ്ചേരി അഗ്നിശമന രക്ഷാസേന ഒാഫിസിൽ ലഭിച്ചിരുന്നു. ഇതനുസരിച്ച് അഗ്നിശമന ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് എത്തുകയും ചെയ്തിരുന്നു. അപ്പോഴാണ് വാഹനം തിരുവാലിക്ക് അനുവദിച്ച വിവരം അറിയുന്നത്. തൊഴിൽരഹിത വേതന വിതരണം കീഴുപറമ്പ്: ഗ്രാമപഞ്ചായത്തി​െൻറ തൊഴിൽരഹിത വേതനം 29, 30, 31 തീയതികളിൽ രാവിലെ 11 മുതൽ മൂന്നുവരെ വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.