ഗതാഗതം നിരോധിച്ചു

മണ്ണാർക്കാട്: പള്ളിപ്പടി -കാരാകുർശ്ശി ഓവുപാലം പുനർ നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ 28 മുതൽ ഒരുമാസ കാലയളവിൽ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചതായി മണ്ണാർക്കാട് പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസി. എക്സി. എൻജിനീയർ അറിയിച്ചു. വാഹനങ്ങൾ കോരമൺ കടവ് -ടിപ്പുസുൽത്താൻ റോഡ് വഴി തിരിഞ്ഞ് പോകേണ്ടതാണ്. കയർ ഭൂവസ്ത്ര പദ്ധതി തുടങ്ങി മണ്ണാർക്കാട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കയർ ഭൂവസ്ത്രമുപയോഗിച്ചുള്ള പ്രവൃത്തിക്ക് മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി. തെങ്കര കൈതച്ചിറയിൽ കുളം നിർമാണ പ്രവൃത്തിയാണ് ജില്ലയിലെ പൈലറ്റ് പ്രവൃത്തിയായി തുടങ്ങിയത്. ചരിവുള്ള പ്രദേശങ്ങളിലും കുളങ്ങളിലും മറ്റും കയർ ഭൂവസ്ത്രമുപയോഗത്തിലൂടെ മഴയും കാറ്റും മൂലമുള്ള മണ്ണൊലിപ്പ് തടയാൻ ഇതുമൂലം കഴിയും. കൃഷി, മണ്ണ് സംരക്ഷണം എന്നീ മേഖലകളിൽ പരിസ്ഥിതി സൗഹൃദമായി ഉപയോഗിക്കാവുന്ന ഉൽപന്നമാണ് കയർ ഭൂവസ്ത്രം. തെങ്കരയിൽ നടന്ന പ്രഥമ പ്രവൃത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സാവിത്രി അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷംസുദ്ദീൻ, ജില്ല പഞ്ചായത്ത് അംഗം എം. ജിനേഷ്, ജനപ്രതിനിധികളായ അലവി, അവറ, രാജൻ ആമ്പാടത്ത്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ് ജാക്വിലിൻ എന്നിവർ സംബന്ധിച്ചു. ബ്ലോക്ക് േപ്രാഗ്രാം ഓഫിസർ എസ്. പ്രസാദ് പദ്ധതി വിശദീകരിച്ചു. പദ്ധതിയുടെ പരിശീലനത്തിന് കയർ കോർപറേഷൻ പ്രതിനിധി പീറ്റർ ആൻറണി നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സൻ സരോജിനി സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി സുരേഷ് ബാബു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.