ഓണം-^ബക്രീദ് ചന്ത തുടങ്ങി

ഓണം--ബക്രീദ് ചന്ത തുടങ്ങി ചെര്‍പ്പുളശ്ശേരി: സര്‍വിസ് സഹകരണബാങ്ക് ഓണം--ബക്രീദ് ചന്ത തുടങ്ങി. കായക്കുല 55 രൂപക്കാണ് വിൽക്കുന്നത്. സംസ്ഥാന സഹകരണ ബാങ്ക് മുന്‍ പ്രസിഡൻറ് പി.എ. ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ്, ഡയറക്ടര്‍മാര്‍ സെക്രട്ടറി, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. വായനഗ്രാമവുമായി തൃത്താല ബ്ലോക്ക് പഞ്ചായത്ത് കൂറ്റനാട്: വായനഗ്രാമം പദ്ധതിയുമായി തൃത്താല ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്കിന് കീഴിലെ ഏഴ് പഞ്ചായത്തുകളിലെ 119 വാർഡുകളിലൂടെ നടപ്പാക്കുന്ന വായനഗ്രാമം സംസ്ഥാനത്തുതന്നെ ആദ്യത്തേതാണ്. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയിൽ 10 മുതൽ 20 വയസ്സുവരെയുള്ള 25-50 കുട്ടികളെ ഉൾപ്പെടുത്തി ഗ്രൂപ്പുകൾ ഉണ്ടാക്കിയാണ് പുസ്തകം നൽകുന്നത്. ഇതിന് ചിട്ടയായ രീതികളും ആവിഷ്കരിച്ചിട്ടുണ്ട്. കുടുംബശ്രീ, ക്ലബ്, വായനശാല ഭാരവാഹികൾ, കുട്ടികൾ എന്നിവരെ വിളിച്ച് കമ്മിറ്റികൾ രൂപവത്കരിക്കും. വാർഡ് അംഗം മുഖ്യരക്ഷാധികാരിയും കുടുംബശ്രീ, ക്ലബ്, വായനശാല ഭാരവാഹികൾ രക്ഷാധികാരികളുമായിരിക്കും. പ്രസിഡൻറും സെക്രട്ടറിയും പുസ്തകവിതരണം സംബന്ധിച്ച വിവരങ്ങൾ രജിസ്റ്ററിൽ സൂക്ഷിക്കും. തുടർന്ന്, ഗ്രൂപ് അംഗങ്ങൾക്കും മറ്റുള്ളവർക്കും വിതരണം ചെയ്ത് ഒരു വാർഡിൽ വായന പൂർത്തിയായാൽ അടുത്ത വാർഡിലേക്ക് ഇത് കൈമാറും അവിടെയുള്ളത് ഇങ്ങോട്ടും വാങ്ങും. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും വായന പൂർത്തിയായാൽ അടുത്തുള്ള വായനശാലയിൽ ഈ പുസ്തകങ്ങൾ സൂക്ഷിക്കണം. പ്രവർത്തനം നിരീക്ഷിക്കാൻ പഞ്ചായത്ത് തലത്തിൽ കുടുംബശ്രീ ചെയർപേഴ്സൻ കൺവീനറും പ്രസിഡൻറ് ചെയർമാനുമായി മോണിറ്ററിങ് കമ്മിറ്റിയും രൂപവത്കരിക്കും. വായന പൂർത്തിയായ പുസ്തകങ്ങളുമായി ബന്ധപ്പെട്ട വാർഡ്, പഞ്ചായത്ത്, ബ്ലോക്ക് തലത്തിൽ മത്സരം സംഘടിപ്പിച്ച് സമ്മാനങ്ങളും നൽകും. െസപ്റ്റംബർ മുതൽ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.