ഒാണത്തിന്​ സ്​പെഷൽ ഫെയർ ട്രെയിൻ സർവിസുകൾ

കോയമ്പത്തൂർ: ഒാണം സീസൺ കണക്കിലെടുത്ത് തെന്നിന്ത്യൻ റെയിൽവേ പ്രത്യേക ട്രെയിൻ സർവിസുകൾ പ്രഖ്യാപിച്ചു. പ്രസ്തുത ട്രെയിനുകൾക്ക് കൂടിയ ടിക്കറ്റ് നിരക്കാണ് ഇൗടാക്കുക. െസപ്റ്റംബർ ഒന്നിന് രാത്രി പത്തരക്ക് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെടുന്ന സുവിധ പ്രത്യേക ട്രെയിൻ (82631) പിറ്റേദിവസം രാവിലെ 10.55ന് എറണാകുളത്ത് എത്തിച്ചേരും. െസപ്റ്റംബർ മൂന്നിന് രാത്രി ഏഴിന് തിരിക്കുന്ന ട്രെയിൻ (82632) പിറ്റേദിവസം രാവിലെ 7.20ന് ചെന്നൈ സെൻട്രലിൽ എത്തിച്ചേരും. െസപ്റ്റംബർ രണ്ടിന് ഉച്ചക്കുശേഷം 3.55ന് ചെന്നൈയിൽനിന്ന് പുറപ്പെടുന്ന പ്രത്യേക ട്രെയിൻ (06007) പിറ്റേദിവസം രാവിലെ 9.45ന് മംഗലാപുരത്ത് എത്തിച്ചേരും. െസപ്റ്റംബർ നാലിന് ൈവകീട്ട് 5.10ന് മംഗലാപുരത്തുനിന്ന് തിരിച്ച് (06008) പിറ്റേദിവസം രാവിലെ 9.40ന് ചെന്നൈ സെൻട്രലിൽ എത്തും. ആഗസ്റ്റ് 31ന് വൈകീട്ട് 5.55ന് പുറപ്പെടുന്ന പ്രത്യേക ട്രെയിൻ (06011) പിറ്റേദിവസം ഉച്ചക്ക് ഒരുമണിക്ക് മംഗലാപുരത്ത് എത്തും. െസപ്റ്റംബർ ഒന്നിന് വൈകീട്ട് 3.40ന് തിരിച്ച് (06012) പിറ്റേദിവസം രാവിലെ തിരുനൽവേലിയിൽ എത്തും. െസപ്റ്റംബർ ആറിന് തിരുവനന്തപുരത്തുനിന്ന് രാത്രി ഏഴിന് പുറപ്പെടുന്ന പ്രത്യേക ട്രെയിൻ (06014) പിറ്റേദിവസം രാവിലെ 11.30ന് ചെന്നൈയിലെത്തും. െസപ്റ്റംബർ ഏഴിന് വൈകീട്ട് 3.15ന് തിരിക്കുന്ന ട്രെയിൻ (06013) പിറ്റേദിവസം രാവിലെ 7.45ന് തിരുവനന്തപുരത്ത് എത്തും. െസപ്റ്റംബർ ഒന്നിന് ൈവകീട്ട് 4.25ന് സെക്കന്തറാബാദിൽനിന്ന് പുറപ്പെടുന്ന സ്പെഷൽ ഫെയർ ട്രെയിൻ (07119) െസപ്റ്റംബർ മൂന്നിന് പുലർച്ച 12.30ന് കൊച്ചുവേളിയിലെത്തും. മടക്ക ട്രെയിൻ (07120) െസപ്റ്റംബർ ആറിന് രാത്രി എട്ടരക്ക് പുറപ്പെട്ട് എട്ടിന് പുലർച്ച മൂന്നിന് സെക്കന്തറാബാദിലെത്തും. മഹാരാഷ്ട്രയിലെ നാന്ദേഡിൽനിന്ന് െസപ്റ്റംബർ ഒന്നിന് രാവിലെ 7.10ന് പുറപ്പെടുന്ന ട്രെയിൻ (07505) പിറ്റേദിവസം ഉച്ചക്ക് രണ്ടിന് എറണാകുളത്ത് എത്തും. മടക്കയാത്ര െസപ്റ്റംബർ നാലിന് രാത്രി 11ന് പുറപ്പെട്ട് (07504) ആറിന് രാവിലെ ആറരക്ക് നാന്ദേഡിലെത്തും. െസപ്റ്റംബർ എട്ട്, 15, 22, 29 തീയതികളിൽ രാത്രി പത്തരക്ക് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ (06005) അടുത്തദിവസം രാവിലെ 10.55ന് എറണാകുളത്ത് എത്തിച്ചേരും. െസപ്റ്റംബർ പത്ത്, 17, 24, ഒക്ടോബർ ഒന്ന് തീയതികളിൽ എറണാകുളത്തുനിന്ന് രാത്രി ഏഴിന് തിരിച്ച് (06006) പിറ്റേദിവസം രാവിലെ 7.20ന് ചെന്നൈയിലെത്തിച്ചേരും. ഇൗ ട്രെയിനുകൾക്കുള്ള റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.