മൈലമ്പാറ തെക്കേമുണ്ടയില്‍ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

കരുളായി: ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കാര്‍ഷികവിളകള്‍ നശിപ്പിച്ചു. കരുളായി ഗ്രാമ പഞ്ചായത്തിലെ മൈലമ്പാറ തെക്കേമുണ്ട പ്രദേശത്താണ് രാത്രി കാട്ടാനക്കൂട്ടം വിളയാടിയത്. പറാട്ടി ഷൗക്കത്ത്, ഹംസ പരതപ്പൊയിൽ, സാംകുട്ടി, മുഹമ്മദ് മുസ്ലിയാർ, റഷീദ് പരതപ്പൊയിൽ, അടുക്കത്ത് ഉമ്മർ, ഇ.കെ. അഹമ്മദ് എന്നിവരുടെ 50ലധികം കുലച്ച വാഴകൾ, വയലുകളിലെ നെല്ല് എന്നിവയും കാട്ടാനക്കൂട്ടം നശിപ്പിച്ചു. കരുളായി ജുമാമസ്ജിദ് കൃഷിയിടത്തിലെ തെങ്ങുകള്‍ പറിച്ചിട്ടു. രണ്ട് ദിവസമായി ഈ മേഖലയില്‍ രാത്രിയെത്തുന്ന കാട്ടാനക്കൂട്ടം വന്‍ നഷ്ടമാണ് കർഷകർക്കുണ്ടാക്കുന്നത്. വനം വകുപ്പ് അധികൃതര്‍ക്കും ഭരണാധികാരികള്‍ക്കും പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.