100 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി

-----------------------നിലമ്പൂർ: ഓണത്തോടനുബന്ധിച്ച് എക്സൈസ്, പൊലീസ്, വനം, റവന‍്യു ഉദ‍്യോഗസ്ഥർ സംയുക്തമായി നടത്തിയ പ്രത്യേക റെയ്ഡിൽ . വഴിക്കടവ് വെള്ളക്കട്ടയിൽ കാരക്കോടൻ പുഴയുടെ ഓരത്തെ പുറമ്പോക്ക് ഭൂമിയിൽനിന്നാണ് വാഷ് കണ്ടെടുത്തത്. പ്ലാസ്റ്റിക്ക് കുടങ്ങളിലും വലിയ അലൂമിനിയം കലങ്ങളിലുമാണ് വാഷ് കലക്കിവെച്ചിരുന്നത്. കാരക്കോട് ശങ്കരൻ മല, വെള്ളക്കട്ട അട്ടി വനമേഖലകളിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തി. വാഷ് കലക്കി സൂക്ഷിച്ച പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. പരിശോധനകൾക്ക് നിലമ്പൂർ എക്സൈസ് ഇൻസ്പെക്ടർ കെ.ടി. സജിമോൻ, ഡെപ്യൂട്ടി തഹസിൽദാർ പി. രാജഗോപാലൻ, സീനിയർ ഫോറസ്റ്റ് ഓഫിസർ കെ. ഷാജി, എ.എസ്.ഐ കെ. അബൂബക്കർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.