മമ്പാട് ആരോഗ‍്യ വകുപ്പ് പരിശോധന; നാല് സ്ഥാപനങ്ങൾക്ക് നോട്ടീസ്

നിലമ്പൂർ: പകർച്ചവ‍്യാധി നിയന്ത്രണവുമായി ബന്ധപ്പെട്ടുള്ള ആരോഗ‍്യ വകുപ്പി‍​െൻറ ഹെൽത്തി കേരളയുടെ ഭാഗമായി മമ്പാട് ഗ്രാമപഞ്ചായത്തിൽ കടകളിൽ പരിശോധന നടത്തി. പൊതുജനാരോഗ‍്യ നിയമം പഞ്ചായത്ത് രാജ് നിയമം എന്നിവ ലംഘിച്ച് അനധികൃതമായി പ്രവർത്തിച്ചിരുന്ന നാല് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. മമ്പാട്, പുളിക്കലങ്ങാട്, കമ്പനിപ്പടി, ഓടായിക്കൽ തുടങ്ങിയ ഭാഗങ്ങളിലെ കടകളിലാണ് ആരോഗ‍്യവകുപ്പി‍​െൻറ പരിശോധന നടന്നത്. പൊതു സ്ഥലത്തേക്ക് മലിനജലം ഒഴുക്കൽ, കൊതുക് വളരുന്ന സാഹചര‍്യം ഉണ്ടാക്കൽ, പൊതു സ്ഥലത്തേക്ക് പ്ലാസ്റ്റിക് മാലിന‍്യം തള്ളൽ എന്നിവ കണ്ടെത്തി. സ്ഥാപന ഉടമകൾക്ക് താക്കീത് നൽകി. നിശ്ചിത സമയത്തിനകം ഇത്തരം അപാകതകൾ പരിഹരിക്കണമെന്ന് നിർദേശം നൽകി. ഹെൽത്ത് ഇൻസ് പെക്ടർ സി.ടി. ഗണേശൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ആർ.പി. ദേവരാജൻ, ഷിജി ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. തൊഴിൽരഹിത വേതനം ചാലിയാർ: പഞ്ചായത്തിലെ 2016 ഡിസംബർ മുതൽ 2017 ഏപ്രിൽ വരെയുള്ള തൊഴിൽരഹിത വേതനം ഈ മാസം 30, 31 തീയതികളിലായി വിതരണം ചെയ്യും. രാവിലെ 11 മുതൽ വൈകീട്ട് മൂന്ന് വരെയാണ് വിതരണം. പുതിയ റേഷൻ കാർഡ്, ടി.സി, എസ്.എസ്.എൽ.സി ബുക്ക്, എംപ്ലോയ്മ​െൻറ് രജിസ്ട്രേഷൻ കാർഡ് എന്നിവ സഹിതം നേരിട്ട് കൈപ്പറ്റണം. ഓണവിപണിക്ക് തുടക്കം നിലമ്പൂർ: നിലമ്പൂർ എംപ്ലോയീസ് സഹകരണ സ്റ്റോറിനു കീഴിൽ ഓണവിപണിക്ക് തുടക്കമായി. ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.പി. അസൈനാർ ആദ്യവിൽപ്പന നടത്തി. ചടങ്ങിൽ സംഘം പ്രസിഡൻറ് കെ.പി. രാമചന്ദ്രൻ അധ‍്യക്ഷത വഹിച്ചു. സെക്രട്ടറി ഹരിദാസ്, ടി. ഹരിദാസൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.