കസ്​റ്റഡി വാഹനങ്ങൾ മൂന്നുമാസത്തിനകം ലേലം ചെയ്യും

ഒറ്റപ്പാലം: മൂന്ന് താലൂക്കുകളിലായി വിവിധ കേസുകളിൽ പിടിച്ചെടുത്ത രണ്ടായിരത്തോളം വരുന്ന കസ്റ്റഡി വാഹനങ്ങൾ രണ്ടുമാസത്തിനകം ലേലം ചെയ്യും. സബ് കലക്ടർ കഴിഞ്ഞ ദിവസം വിളിച്ചുകൂട്ടിയ യോഗത്തിലാണ് തീരുമാനം. ഒറ്റപ്പാലം, മണ്ണാർക്കാട്, പട്ടാമ്പി താലൂക്കുകളിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങളാണ് ലേലത്തിൽ വിൽക്കുക. റവന്യൂ വകുപ്പും പൊലീസും പിടിച്ചെടുത്ത വാഹനങ്ങളിൽ ഏറെയും അനധികൃത മണൽക്കടത്തുമായി ബന്ധപ്പെട്ടവയാണ്. വാഹനങ്ങളുടെ കണക്കെടുപ്പിന് റവന്യൂ, പൊലീസ് വകുപ്പുകളെ ചുമതലപ്പെടുത്തി. മോട്ടോർ വകുപ്പിനാണ് വാഹനങ്ങളുടെ വില നിശ്ചയിക്കാനുള്ള ചുമതല. ലേലത്തിന് മുമ്പായി ചുമതലപ്പെടുത്തിയ ജോലികൾ പൂർത്തിയാക്കാനും കലക്ടർ നിർദേശിച്ചു. പിടികൂടിയ വാഹനങ്ങൾ സ്ഥലം മുടക്കുന്നതിനെക്കുറിച്ച് നിരവധി പരാതികളാണ് ഇതിനകം അധികൃതർക്ക് വ്യക്തികളും സംഘടനകളും സമർപ്പിച്ചിട്ടുള്ളത്. വാഹനങ്ങൾ ലേലം ചെയ്യാൻ കാലതാമസം നേരിടുന്നത് തുരുമ്പെടുത്തുനശിക്കുന്നതിനും ഇതുമൂലം പൊതുഖജനാവിലേക്ക് ലഭിക്കേണ്ട റവന്യൂ വരുമാനത്തിന് ഇടിവുണ്ടാക്കുന്നതിനും ഇടയാക്കുമെന്ന കാര്യവും പരാതിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.