പരിപാടികൾ ഇന്ന്

പാലക്കാട് താരേക്കാട് ഇ.എം.എസ് ഹാൾ: സർക്കാർ ജീവനക്കാരുടെ കുടുംബസംഗമം -2.00 ആദിവാസി ചികിത്സ സമ്പ്രദായങ്ങൾ അന്യംനിന്നു പോകരുതെന്ന് പട്ടികജാതി ഗോത്രവർഗ കമീഷൻ അഗളി: പാരമ്പര്യ ആദിവാസി ചികിത്സ സമ്പ്രദായങ്ങൾ അന്യംനിന്നു പോകാതെ സംരക്ഷിക്കുന്നതിന് ആവശ്യമായ സഹായം നൽകണമെന്ന് പട്ടികജാതി ഗോത്രവർഗ കമീഷൻ സംസ്ഥാന സർക്കാറിനോട് ശിപാർശ ചെയ്തു. നിലവിൽ സർക്കാർ ഇത് നിർത്തിവെച്ചിരിക്കുകയാണ്. സഹായങ്ങൾ വ്യക്തിയധിഷ്ഠിതമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിർത്തലാക്കിയത്. എന്നാൽ, ഇത്തരം ചികിത്സകർക്ക് ആവശ്യമായ സഹായം നൽകുന്നതിലൂടെ വ്യക്തിയെയല്ല മറിച്ച് തനതുചികിത്സ സമ്പ്രദായത്തിനെയാണ് സർക്കാർ സംരക്ഷിക്കുന്നതെന്നും കമീഷൻ വിലയിരുത്തി. അഗളി നക്കുപ്പതി ഊരിലെ മരുതൻ കമീഷന് സമർപ്പിച്ച പരാതിയിൻമേലാണ് ചെയർമാൻ റിട്ട. ജസ്റ്റിസ് ഡോ. പി.എൻ. വിജയകുമാർ സർക്കാറിലേക്ക് ശിപാർശ സമർപ്പിച്ചത്. രണ്ടു ദിവസമായി അട്ടപ്പാടി ഐ.ടി.ഡി.പി ഹാളിൽ നടക്കുന്ന പരാതി പരിഹാര അദാലത്തി‍​െൻറ സമാപനദിവസമായ ശനിയാഴ്ച 38 കേസുകൾ പരിഗണിച്ചു. ഇതിൽ 35 എണ്ണം തീർപ്പാക്കി. കമീഷൻ ചെയർമാനെ കൂടാതെ കമീഷൻ അംഗം ഏഴുകോൺ നാരായണനും സിറ്റിങ്ങിൽ പങ്കെടുത്തു. 2012------'13 സാമ്പത്തിക വർഷത്തിൽ പട്ടികവർഗ ഫണ്ട് ഉപയോഗിച്ച് പുതുപ്പരിയാരം പഞ്ചായത്തിൽ നടപ്പാക്കിയ കുഴൽകിണർ നിർമാണത്തിലെ ക്രമക്കേട് സംബന്ധിച്ച് വകുപ്പുതല വിജിലൻസ് അന്വേഷണത്തിനും കമീഷൻ ഉത്തരവിട്ടു. ഭൂഗർഭ ജലസാന്നിധ്യം പരിശോധിക്കാതെ സർക്കാർ ഫണ്ട് ചെലവഴിച്ച ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയെടുക്കാനും കമീഷൻ നിർദേശിച്ചു. അഗളി ഗവ. എച്ച്.എസ്.എസി‍​െൻറ പക്കലുള്ള അഞ്ചേക്കർ ഭൂമിയിൽ വനംവകുപ്പ് ജണ്ട സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുള്ള പരാതിയിൽ സി.സി.എഫ്, മണ്ണാർക്കാട് ഡി.എഫ്.ഒ, ആർ.ഡി.ഒ, വിദ്യാഭ്യാസ െഡപ്യൂട്ടി ഡയറക്ടർ എന്നിവർക്ക് നോട്ടീസ് നൽകാനും കമീഷൻ ഉത്തരവിട്ടു. സംസ്ഥാത്തെ എല്ലാ ജില്ലകളിൽനിന്നും കമീഷന് ലഭിച്ച നിലവിലുള്ള പരാതികൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർപ്പ് കൽപിക്കുന്നതി​െൻറ ഭാഗമായി നടത്തിയ ജില്ലതല അദാലത്തിൽ ഇരുന്നൂറോളം കേസുകളാണ് പരിഗണിച്ചത്. ഇതിൽ 150ഒാളം കേസുകൾ തീർപ്പാക്കി. അദാലത്തിൽ കമീഷൻ രജിസ്ട്രാർ ഒ.എം. മോഹനൻ, അസി. രജിസ്ട്രാർ കെ. ഷീജ, സെക്ഷൻ ഓഫിസർമാരായ സബിത ഭായി, ബീനാകുമാരി എസ്.ആർ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.