പട്ടാണിക്കടലയിൽ കൃത്രിമ നിറം; മാരകമെന്ന്​ ഭക്ഷ്യസുരക്ഷ വകുപ്പ്​

മലപ്പുറം: ബേക്കറിയിൽ വിൽപനക്ക് വെച്ച വറുത്ത ഗ്രീൻപീസിൽ (പട്ടാണിക്കടല) മാരകമായ കൃത്രിമ നിറം ചേർത്തതായി ഭക്ഷ്യസുരക്ഷ വകുപ്പ് കണ്ടെത്തി. പുത്തനത്താണിയിലെ ഒരു ബേക്കറിയിൽനിന്നാണ് ഗ്രീൻപീസ് പിടികൂടിയത്. കടയുടമക്ക് 10,000 രൂപ പിഴയിട്ടു. ഏതാണ്ട് എല്ലാ ബേക്കറികളിലും നിറംചേർത്ത ഗ്രീൻപീസ് വിൽക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ഒാണം-ബലിപെരുന്നാൾ ആഘോഷം പ്രമാണിച്ച് ജില്ലയിൽ ഹോട്ടലുകൾ, ബേക്കറികൾ, ജ്യൂസ് കടകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഭക്ഷ്യസുരക്ഷ വകുപ്പി​െൻറ പ്രത്യേക പരിശോധന നടക്കുന്നത്. മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞാണ് ഒരാഴ്ച നീളുന്ന പരിശോധന. വറുക്കുന്നതിന് മുമ്പ് ഗ്രീൻപീസിൽ കൃത്രിമ നിറം ചേർക്കുന്നതായാണ് കെണ്ടത്തൽ. പട്ടാണിക്കടലക്ക് നിറവും തിളക്കവും കൂട്ടി ആകർഷകമാക്കാനാണിത്. ജില്ലയിൽ അറേബ്യൻ, ചൈനീസ് ഫുഡുകളിൽ വ്യാപകമായി സിന്തറ്റിക് നിറം ചേർക്കുന്നതായി ഭക്ഷ്യസുരക്ഷ വകുപ്പ് നേരത്തേ കണ്ടെത്തിയിരുന്നു. ഒരു നിയന്ത്രണവുമില്ലാതെയാണ് ഇവ ചേർക്കുന്നത്. അമിത അളവിൽ പതിവായി ഇത് അകത്തുചെന്നാൽ അർബുദത്തിനുവരെ കാരണമാവും. ലഡു, ജിലേബി എന്നിവയിൽ നിയന്ത്രിത അളവിൽ ഉപയോഗിക്കാൻ അനുവാദമുള്ളവയാണിത്. പത്തു കിലോ മാവിൽ ഒരു ഗ്രാം എന്ന തോതിൽ മാത്രമേ ഉപയോഗിക്കാൻ അനുമതിയുള്ളൂ. എളുപ്പത്തിനും ലാഭമുണ്ടാക്കാനുമാണ് വൻതോതിൽ നിറം ചേർക്കുന്നത്. ഫാസ്റ്റ് ഫുഡ് കടകളിലും ഹോട്ടലുകളിലും പാകം ചെയ്ത ചിക്കൻ, ഷവർമ എന്നിവയുടെ ബാക്കി വൻേതാതിൽ ഫ്രീസറിൽ സൂക്ഷിച്ചതായി കണ്ടെത്തി. ഭക്ഷണം മൈനസ് 18 ഡിഗ്രി സെൽഷ്യസിൽ 24 മണിക്കൂർ സൂക്ഷിക്കാൻ അനുവാദമുണ്ടെങ്കിലും പാചകം ചെയ്തയുടൻ ഇത് ഫ്രീസറിലേക്ക് മാറ്റണം. എന്നാൽ, ഹോട്ടലുകളിൽ തലേദിവസം ദീർഘനേരം പുറത്തുവെച്ചവയാണ് പിന്നീട് രാത്രി വൈകി ഫ്രീസറിലേക്ക് മാറ്റുന്നത്. വേവിച്ചതും വേവിക്കാത്തതുമായ സാധനങ്ങൾ ഫ്രീസറിൽ ഒരുമിച്ച് സൂക്ഷിക്കുന്നുണ്ട്. വെജിറേറ്റിയൻ, നോൺ വെജിറ്റേറിയൻ ഇനങ്ങളും ഇടകലർത്തിയിടുന്നുമുണ്ട്. ജ്യൂസ് കടകളിൽ ഷേക്കിനും മറ്റും ഉപയോഗിക്കുന്ന പാക്കറ്റ് പാൽ കാലാവധി കഴിഞ്ഞതാണ്. ചങ്ങരംകുളത്ത് 12 കടകൾക്ക് പിഴയിടുകയും അഞ്ച് കടകൾക്ക് നിലവാരം മെച്ചെപ്പടുത്താൻ നോട്ടീസ് നൽകുകയും ചെയ്തു. പൊന്നാനിയിൽ 12 കടകൾക്ക് പിഴയിട്ടു, എട്ടു കടകൾക്ക് നോട്ടീസ് നൽകി. തിരൂരിൽ 11 കടകൾക്ക് പിഴ ചുമത്തി, ആറ് കടകൾക്ക് നോട്ടീസ് നൽകി. പരിശോധനക്ക് ഭക്ഷ്യ സുരക്ഷ ഒാഫിസർമാരായ െക.കെ. അനിലൻ, ഡോ. ചിത്രിമ ശീതൾ, ഡോ. രേഖ മോഹൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.