സഹായ ഉപകരണ നിര്‍ണയ ക്യാമ്പ്

കല്‍പകഞ്ചേരി: ഭിന്നശേഷിയുള്ളവര്‍ക്കായി താനൂര്‍ മണ്ഡലത്തില്‍ റിഹാബിലിറ്റി സ​െൻറര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് സംഘടിപ്പിക്കുന്ന സ്നേഹപൂർവം പദ്ധതിയില്‍ താനൂര്‍, തിരൂര്‍, വള്ളിക്കുന്ന്, തിരൂരങ്ങാടി മണ്ഡലത്തിലുള്ള ഭിന്നശേഷിയുള്ളവര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് അലിംകോയുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ മുഴുവന്‍ പ്രൈമറി ഹെല്‍ത്ത് സ​െൻററുകളും മൂന്ന് ഡോക്ടര്‍മാരുള്ള കുടുംബാരോഗ്യ കേന്ദ്രമാക്കുമെന്നും സംസ്ഥാനത്തെ മുഴുവന്‍ ബെഡ്സ് സ്കൂളുകളും നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വി. അബ്ദുറഹിമാന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആതവനാട് മുഹമ്മദ് കുട്ടി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ സി. അബ്ദുസലാം, പ്രസീത, ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് അംഗം പി.ടി. ഖദീജ എന്നിവര്‍ സംസാരിച്ചു. ജില്ല സാമൂഹ്യനീതി ഓഫിസര്‍ കെ.വി. സുഭാഷ് കുമാര്‍ സ്വാഗതവും സി.ഡി.പി.ഒ സി.ജി. ശരണ്യ നന്ദിയും പറഞ്ഞു. ക്യാമ്പില്‍ ശനിയാഴ്ച്ച ചെറിയമുണ്ടം, പൊന്‍മുണ്ടം, ഒഴൂര്‍, പെരുമണ്ണ ക്ലാരി, വളവന്നൂര്‍, തേഞ്ഞിപ്പാലം, പെരുവള്ളൂര്‍, വള്ളിക്കുന്ന്, മൂന്നിയൂര്‍ എന്നീ പഞ്ചായത്തുകളിലെ ഭിന്നശേഷിയുള്ളവര്‍ക്കുള്ള ഉപകരണ നിര്‍ണയം നടന്നു. ഞായറാഴ്ച്ച താനൂര്‍ മുനിസിപ്പാലിറ്റി, നിറമരുതൂര്‍, താനാളൂര്‍, പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി, തിരൂരങ്ങാടി മുനിസിപ്പാലിറ്റി നന്നമ്പ്ര. തിങ്കളാഴ്ച്ച തിരൂര്‍ മുനിസിപ്പാലിറ്റി, തലക്കാട്, വെട്ടം, എടരിക്കോട് തെന്നല കല്‍പകഞ്ചേരി മാറാക്കര ആതവനാട് എടയൂര്‍ പഞ്ചായത്തുകളിലെ ഉപകരണ നിര്‍ണയം നടത്തും. ക്യാമ്പ് രാവിലെ ഒമ്പതിന് ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.