ആറ്​ വയസ്സുകാരൻ അമലിന്​ അന്ത്യവിശ്രമ സ്​ഥലം ഒരുക്കിയത്​ വീടി​െൻറ തറ പൊളിച്ച്

ഗുരുവായൂരിൽ വിഷം അകത്ത് ചെന്ന് മരിച്ച കുടുംബത്തിലെ അംഗമാണ് ഇൗ കുരുന്ന് കാളികാവ് (മലപ്പുറം): ഗുരുവായൂരില്‍ അച്ഛനും അമ്മയും പായസത്തില്‍ വിഷം കലര്‍ത്തി നല്‍കിയതിനെ തുടര്‍ന്ന് മരിച്ച കുട്ടിയുടെ മൃതദേഹം അടക്കം ചെയ്തത് വീടിന് പണിത തറ പൊളിച്ച്. കാളികാവ് പൂങ്ങോട് ചേരംകോട് മൂന്ന് സ​െൻറ് കോളനിയിലെ കാരമല സുനില്‍കുമാറിേൻറയും സുജാതയുടേയും മകന്‍ ആറു വയസ്സുകാരൻ അമലി​െൻറ മൃതദേഹമാണ് തറ പൊളിച്ച് അടക്കം ചെയ്തത്. അഞ്ച് സ​െൻറ് മാത്രമുള്ള കുടുംബത്തിന് മറ്റു സ്വത്തുവകകളില്ല. ഇവിടെ പൊതുശ്മശാനവുമില്ല. പൂങ്ങോട് കോളനിയില്‍ സുനിലി​െൻറ പിതാവ് ഗംഗാധരനും സഹോദരങ്ങളും കഴിയുന്നത് ഒരു ഷെഡിലാണ്. വീടിനായി പലരെയും സമീപിച്ചെങ്കിലും ഫണ്ട് കിട്ടിയില്ല. അതോടെ വീട് പണിയാന്‍ നിർമിച്ച തറ അതേപടി കിടക്കുകയായിരുന്നു. ഈ തറയുടെ ഒരു ഭാഗം പൊളിച്ചാണ് കുട്ടിയെ അടക്കം ചെയ്യാന്‍ കുഴി വെട്ടിയത്. സംഭവത്തില്‍ ആദ്യദിവസം മരിച്ച മൂന്ന് വയസ്സുകാരന്‍ ആകാശി​െൻറ മൃതദേഹം വീടിനോട് ചേര്‍ന്ന് വെള്ളിയാഴ്ച അടക്കം ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയാണ് മൂത്ത കുട്ടി അമല്‍ മരിച്ചത്. ശനിയാഴ്ച സുനിലും മരിച്ചു. വായ്പയെടുത്തതിനെതുടര്‍ന്ന് സുനിലിന് വാണിയമ്പലത്തെ ബാങ്കില്‍നിന്ന് നോട്ടീസ് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയാണ് കൂട്ട ആത്മഹത്യ ശ്രമത്തിന് കാരണമായി പറയപ്പെടുന്നത്. മിച്ചഭൂമിയായി പതിച്ച് കിട്ടിയ മൂന്ന് സ​െൻറ് സ്ഥലത്തി​െൻറ രേഖ ഉപയോഗിച്ചാണ് വായ്പയെടുത്തിരുന്നത്. ഇത് തിരിച്ചടക്കാന്‍ കഴിയാത്തതിനാലാണ് ബാങ്ക് നടപടിയുണ്ടായത്. ഒരു ലക്ഷത്തി​െൻറ കടബാധ്യതയാണുണ്ടായിരുന്നത്. പെരിന്തല്‍മണ്ണക്കടുത്ത് മാനത്ത്മംഗലത്ത് ടാപ്പിങ് തൊഴില്‍ നടത്തിവന്ന സുനില്‍കുമാര്‍ തോട്ടത്തിലെ റാട്ടപ്പുരയില്‍ മൂന്നു വര്‍ഷത്തോളമായി താമസിച്ചുവരികയാണ്. ഇതിനിടയിലാണ് നേരത്തേ തന്നെ സാമ്പത്തിക പ്രയാസം ഉണ്ടായിരുന്ന സുനിലിന് ബാങ്ക് നോട്ടീസ് ലഭിച്ചത്. ഇതോടെ ഇദ്ദേഹം ഏറെ തളര്‍ന്നിരുന്നു. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് പോയി അവിടെവെച്ചാണ് ബുധനാഴ്ച കുടുംബം കൃത്യം ചെയ്തത്. പടം kalikav amal അമല്‍ kalikav akash ആകാശ് mpg25 kalikav mrithadeham kuzhi vettunnu മരിച്ച അമലി​െൻറ മൃതദേഹം അടക്കുന്നതിനായി തറ വെട്ടിപ്പൊളിച്ച് കുഴി കുത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.