ഒരാടംപാലം^-മാനത്തുമംഗലം ബൈപാസ് അലൈന്‍മെൻറ്: പൊതുമരാമത്ത് വകുപ്പും റെയിൽവേയും തമ്മില്‍ ധാരണ

ഒരാടംപാലം-മാനത്തുമംഗലം ബൈപാസ് അലൈന്‍മ​െൻറ്: പൊതുമരാമത്ത് വകുപ്പും റെയിൽവേയും തമ്മില്‍ ധാരണ പെരിന്തൽമണ്ണ: ദേശീയ പാതയില്‍ അങ്ങാടിപ്പുറം ഓരാടംപാലം-മാനത്തുമംഗലം ബൈപാസ് നിര്‍മാണത്തിനായി തയാറാക്കിയ അലൈൻമ​െൻറിൽ പൊതുമരാമത്ത് വകുപ്പും റെയിൽവേയും തമ്മില്‍ ധാരണയായി. ശനിയാഴ്ച ജില്ല കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ടി.എ. അഹമ്മദ് കബീര്‍ എം.എൽ.എ, പൊതുമരാമത്ത്, റെയിൽവേ, റവന്യൂ വകുപ്പ് എന്നിവയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിച്ചു. അലൈന്‍മ​െൻറിൽ ധാരണയായെങ്കിലും റെയില്‍വേ മേൽപാലം സംബന്ധിച്ച് വ്യക്തതയായിട്ടില്ല. നിലവിലെ അലൈന്‍മ​െൻറ് പ്രകാരം ഏഴുകണ്ണിപ്പാലത്തിന് മുകളിലൂടെയാണ് മേല്‍പാലം നിർമിക്കേണ്ടി വരുക. പില്ലറുകളും മറ്റും നിർമിക്കുക വഴി ഇത് ചെറുപുഴയിലെ നീരൊഴുക്കിനെ ബാധിക്കാനും ഇടയുണ്ട്. റെയില്‍വേ പാലത്തിന് 8.5 മീറ്റര്‍ ഉയരമാണുള്ളത്. മേല്‍പാലത്തിന് 9.5 മീറ്ററെങ്കിലും ഉയരം വരുമെന്നതിനാൽ 18 മീറ്ററിലാവും നിർമിക്കേണ്ടി വരുക. ഇതിന് റെയിൽവേയുടെ അനുമതി ലഭിക്കുക പ്രയാസമാണെന്നും അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷൻ ഭാഗത്തേക്ക് നീക്കി പാലം നിര്‍മിക്കുന്നത് ഉചിതമാകുമെന്നും റെയില്‍വേ അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. ഇത് പരിശോധിക്കാനും തീരുമാനമായി. മേല്‍പാലം ഉള്‍പ്പെടെ ബൈപ്പാസി​െൻറ സമ്പൂർണ റിപ്പോര്‍ട്ട് മൂന്നാഴ്ചക്കകം തയാറാക്കി സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിർദേശം നല്‍കിയിട്ടുണ്ട്. അങ്ങാടിപ്പുറത്തും പെരിന്തല്‍മണ്ണയിലും അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായിട്ടാണ് ഒരാടംപാലം-മാനത്തുമംഗലം ബൈപാസ് പദ്ധതിക്ക് തുടക്കമിട്ടത്. സ്ഥലമേറ്റെടുക്കലിനും നിര്‍മാണത്തിനുമായി 2011ല്‍ സംസ്ഥാന സര്‍ക്കാര്‍ പത്തുകോടി അനുവദിക്കുകയും ഭരണാനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. മേല്‍പാലം നിർമാണത്തിന് റെയില്‍വേയുടെ അനുമതി ലഭ്യമായാല്‍ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കാനാവുമെന്ന് ടി.എ. അഹമ്മദ് കബീര്‍ എം.എൽ.എ അറിയിച്ചു. കലക്ടര്‍ അമിത് മീണ, പി.ഡബ്ല്യു.ഡി റോഡ്‌സ് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ ഹരീഷ്, സതേണ്‍ റെയില്‍വേ അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അബ്ദുല്‍ അസീസ്, െഡപ്യൂട്ടി കലക്ടര്‍ രാമചന്ദ്രൻ, അജയ്കുമാര്‍, ഹക്കീം, പി.ഡബ്ല്യു.ഡി റോഡ്‌സ് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ കെ. നാരായണൻ, എ.ഇ. ജോമോന്‍ തോമസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. photo byepass: ഒരാടംപാലം-മാനത്തുമംഗലം ബൈപാസ് സംബന്ധിച്ച് ജില്ല കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം mk
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.