എം.ബി.ബി.എസ്/ബി.ഡി.എസ് ന്യൂനപക്ഷ ​േക്വാട്ട ലിസ്​റ്റ്​

തിരുവനന്തപുരം: ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ / ഡ​െൻറല്‍ കോളജുകളിൽ ബന്ധപ്പെട്ട ന്യൂനപക്ഷ സമുദായത്തിലെ വിദ്യാർഥികൾക്കായി നീക്കിവെച്ചിട്ടുള്ള മൈനോറിറ്റി കമ്യൂണിറ്റി േക്വാട്ട സീറ്റുകളിലേക്ക് പ്രവേശനത്തിനായി ന്യൂനപക്ഷ സമുദായം തെളിയിക്കുള്ളതിനുള്ള സർട്ടിഫിക്കറ്റുകൾ/രേഖകൾ സമർപ്പിച്ചിട്ടുള്ള അപേക്ഷകരുടെ കാറ്റഗറി തിരിച്ചുള്ള അന്തിമ ലിസ്റ്റ് പ്രവേശനപരീക്ഷാ കമീഷണറുടെ www.cee–kerala.org, www.cee.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതിനാല്‍ മൈനോറിറ്റി േക്വാട്ട പ്രവേശനം ഉറപ്പുവരുത്തുന്നില്ല. സുപ്രീംകോടതിയുടെ 09.05.2017ലെ WP(C) No. 267/2017 ന്മേലുള്ള വിധി പ്രകാരം ന്യൂനപക്ഷ േക്വാട്ടയില്‍ പ്രവേശനം നേടുന്ന വിദ്യാർഥികള്‍ കോളജ് മാനേജ്മ​െൻറുകള്‍ നിഷ്കര്‍ഷിച്ചിട്ടുള്ള മറ്റ് നിബന്ധനകള്‍ പാലിച്ച് അവരുടെ ന്യൂനപക്ഷ പദവി ഉറപ്പുവരുത്തേതാണ്. കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ എം.ബി.ബി.എസ് പ്രവേശനത്തിനുള്ള മൈനോറിറ്റി കാറ്റഗറി ലിസ്റ്റുകള്‍ തയാറാക്കിയിരിക്കുന്നത് ഹൈകോടതിയുടെ WP(C) No. 26986/2017 ന്മേലുള്ള 25.08.2017 ലെ ഉത്തരവി​െൻറ അടിസ്ഥാനത്തിലാണ്. ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ മെഡിക്കല്‍/ ഡ​െൻറല്‍ കോളജുകളിലെ മൈനോറിറ്റി േക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനം 27.08.2017ന് പ്രസിദ്ധീകരിക്കുന്ന അലോട്ട്മ​െൻറില്‍ നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.