'സ്വകാര്യ ആശുപത്രികൾ നടത്തുന്നത് തീവെട്ടിക്കൊള്ള' വണ്ടൂർ:

വണ്ടൂർ: അലോപ്പതി മേഖലയിൽ ചില സ്വകാര്യ ആശുപത്രികൾ നടത്തുന്നത് തീവെട്ടിക്കൊള്ളയാണെന്ന് എം.ഐ. ഷാനവാസ് എം.പി. വണ്ടൂരിൽ ഗവ. ഹോമിയോപതിക് കാൻസർ സ​െൻറർ ഉദ്ഘാടന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മരിച്ചവരെ പോലും വ​െൻറിലേറ്ററിൽ കിടത്തി പണം തട്ടുന്നവരുണ്ടെന്നും അത്തരക്കാരെ നിയന്ത്രിക്കാൻ ശക്തമായ നിയമ നടപടികൾ ആവശ്യമാണെന്നും എം.പി പറഞ്ഞു. ഹോമിയോയിൽ ഫലപ്രദമായ മരുന്നുകളുണ്ടെന്നും മറിച്ചുള്ള പ്രചാരണത്തിന് അവരടക്കം കാരണമായിട്ടുണ്ടെന്നും എം.പി കുറ്റപ്പെടുത്തു. താലൂക്ക് ആശുപത്രി ശോച്യാവസ്ഥ പരിശോധിക്കും --മന്ത്രി വണ്ടൂർ: മലയോര മേഖലയിലെ ജനങ്ങളുടെ പ്രധാന ആശ്രയമായ താലൂക്ക് ആശുപത്രിയിലെ ശോച്യാവസ്ഥ പരിശോധിക്കുമെന്നും അടുത്ത തവണ ആശുപത്രിയിൽ സന്ദർശനം നടത്തുമെന്നും ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ. പ്രദേശത്ത് എത്തിയിട്ടും കെട്ടിടങ്ങൾ പോലുമില്ലാതെ ശോച്യാവസ്ഥയിലുള്ള താലൂക്ക് ആശുപത്രി സന്ദർശിക്കാത്തതിനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. ദിനേന ആയിരത്തോളം പേർ ഒ.പിയിലെത്തുന്ന താലൂക്ക് ആശുപത്രിയിൽ വേണ്ടത്ര കിടത്തി ചികിത്സ സൗകര്യങ്ങളോ ജീവനക്കാരോ നിലവിലില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.