നവോദയ വിദ്യാലയ സമിതി ഹൈദരാബാദ് റീജനൽ ഫുട്​ബാൾ മീറ്റ് ഇന്ന് തുടങ്ങും

വേങ്ങര: നവോദയ വിദ്യാലയ സമിതി സംഘടിപ്പിക്കുന്ന ഹൈദരബാദ് റീജനൽ ഫുട്ബാൾ ചാമ്പ്യൻഷിപ് ശനിയാഴ്ച ഊരകം നവോദയ കേന്ദ്രീയ വിദ്യാലയത്തിൽ നടക്കും. രാവിലെ 10ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. 28ന് സമാപിക്കും. ആന്ധ്രപ്രദേശ്, തെലങ്കാന, പുതുച്ചേരി, കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നുള്ള ടീമുകൾ പങ്കെടുക്കും. മലപ്പുറം ജില്ല അസി. കലക്ടർ അരുൺ വിജയൻ സമ്മാനവിതരണം നടത്തും. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. അസ്ലു, ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. സഫ്റീന അഷ്റഫ് എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.