ജില്ല സമ്മേളനവും കുടുംബസംഗമവും

മലപ്പുറം: കേരള ഗവ. ആയുർവേദ ഡിപ്പാർട്മ​െൻറുകളിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ കൂട്ടായ്മയായ പാർട്ട്ടൈം സ്വീപേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി നടത്തി. ആയുർവേദ ഡി.എം.ഒ കെ. സുശീല ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി.ടി. ഉദയൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വേലായുധൻ, ഡോക്ടർമാരായ ദാമോദരൻ, സലീം, ജയനി സീനിയർ സുപ്രണ്ട് ലീലാമണി, ആനക്കയം പഞ്ചായത്ത് പ്രസിഡൻറ് പി.ടി.എ സുനീറ, വൈസ് പ്രസിഡൻറ് അബ്ദുറഹിമാൻ, ജൂനിയർ സുപ്രണ്ട് അഷ്റഫ്, ഡോ. അജിത, വി.വി. ജയശ്രീ, ജേക്കബ് ജോയി, നസീമ തുടങ്ങിയവർ സംസാരിച്ചു. 65 വയസ്സ് കഴിഞ്ഞ അംഗങ്ങളെ ഡോ. സുധ പൊന്നാട അണിയിച്ച് ആദരിച്ചു. ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.