ഔഷധ കൃഷിയുമായി പുലാമന്തോൾ പഞ്ചായത്ത്

പുലാമന്തോൾ: ഗ്രാമപഞ്ചായത്തി​െൻറ നേതൃത്വത്തിൽ ഔഷധസസ്യ കൃഷി ആരംഭിക്കുന്നു. കുന്തിപ്പുഴയോരത്തെ പുറേമ്പാക്ക് ഭൂമിയിലടക്കം പത്തേക്കറോളം സ്ഥലമാണ് ഇതിനായി ഉപയോഗപ്പെടുത്തുക. ആയുർവേദ ഔഷധക്കൂട്ടിൽ അത്യന്താപേക്ഷിതമായിട്ടും അന്യംനിന്നുപോയ കൊടുവേലി, കറ്റാർവാഴ, രാമച്ചം, കുറുന്തോട്ടി തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. പുറേമ്പാക്കായ പുഴയോര പ്രദേശങ്ങൾ സംരക്ഷിക്കുകയെന്ന ലക്ഷ്യവും പദ്ധതിക്ക് പിന്നിലുണ്ട്. കുടുംബശ്രീ പ്രവർത്തകരുടെയും തൊഴിലുറപ്പ് പദ്ധതി ജീവനക്കാരുടെയും സേവനമാണ് ഇതിന് ഉപയോഗിക്കുക. ഔഷധസസ്യങ്ങൾ ആവശ്യക്കാരായ ആയുർവേദ സ്ഥാപനങ്ങൾക്ക് നൽകാനാണ് തീരുമാനം. പദ്ധതിയുമായി സഹകരിക്കാൻ താൽപര്യമുള്ള സ്ഥാപനങ്ങൾ ആഗസ്റ്റ് 28ന് മുമ്പ് പുലാമന്തോൾ ഗ്രാമപഞ്ചായത്ത് ഓഫിസിൽ രേഖാമൂലം അറിയിക്കണമെന്ന് പ്രസിഡൻറ് വി.പി. മുഹമ്മദ് ഹനീഫ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.