മാതൃ^ശിശു ആശുപത്രി ഒ.പി ഉദ്ഘാടനം ഇന്ന്

മാതൃ-ശിശു ആശുപത്രി ഒ.പി ഉദ്ഘാടനം ഇന്ന് പൊന്നാനി: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പൊന്നാനി മാതൃ-ശിശു ആശുപത്രിയുടെ ആദ്യഘട്ട പ്രവർത്തനത്തിനു തുടക്കമാവുന്നു. ഒ.പി വിഭാഗത്തി​െൻറ പ്രവർത്തനം ആഗസ്റ്റ് 26ന് തുടങ്ങും. ആവശ്യമായ ജീവനക്കാരെ നിയമിച്ചു. ഒ.പി തുടങ്ങുന്നതിനാവശ്യമായ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി അറിയിച്ചു. ഗൈനക്കോളജി വിഭാഗവും കുട്ടികൾക്കുള്ള വിഭാഗത്തി​െൻറയും ഒ.പിയാണ് 26 മുതൽ പ്രവർത്തിക്കുക. ഇരുന്നൂറിലധികം പ്രസവങ്ങളാണ് ഒരു മാസം നടക്കുന്നത്. താലൂക്ക് ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് മാതൃ-ശിശു ആശുപത്രിയിലെ ഡോക്ടർമാരുടെ സേവനവും പ്രയോജനപ്പെടുത്തും. ചടങ്ങ് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. മന്ത്രി കെ.ടി. ജലീൽ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി എന്നിവർ മുഖ്യാതിഥികളായിരിക്കും. വാർത്തസമ്മേളനത്തിൽ ഡി.എം.ഒ.കെ. സക്കീന, നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി, ജില്ല സാമൂഹികനീതി ഓഫിസർ കെ.വി. സുഭാഷ് കുമാർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാർ, സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി ടി. ജമാലുദ്ദീൻ, പി. വിജയൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.