കളിയാരവമുയർത്തി വിദ്യാലയങ്ങളിൽ ഓണപ്പെരുന്നാൾ

പൂക്കോട്ടുംപാടം: ഓണം പിറന്നതോടെ സ്കൂളുകളില്‍ ഓണാഘോഷം തുടങ്ങി. പല സ്കൂളുകളിലും വിവിധ മത്സരങ്ങള്‍ നടത്തിയും സദ്യ നടത്തിയുമാണ് ആഘോഷം പൊടിപൊടിക്കുന്നത്. കവളമുക്കട്ട ഗവ. എൽ.പി സ്കൂളില്‍ നടന്ന ഓണാഘോഷത്തിൽ കസേര കളി, മുത്ത്‌ പെറുക്കല്‍, കുപ്പിയില്‍ വെള്ളം നിറക്കല്‍, കുടം തല്ലിപ്പൊട്ടിക്കല്‍ തുടങ്ങിയ മത്സരങ്ങള്‍ കുട്ടികള്‍ക്ക്‌ ആവേശമായി. പി.ടി.എ ഭാരവാഹികളായ പി. അബ്ദുല്‍ റസാഖ്, സുനില്‍ ബാബു, പ്രധാനാധ്യാപകരായ വി.ഡി. മല്ലിക, അധ്യാപകരായ സുരേഖ, ബിന്ദു, സുജാത സജിത സുഹറ എന്നിവര്‍ നേതൃത്വം നല്‍കി. പൂക്കോട്ടുംപാടം എ.യു.പി സ്കൂളില്‍ പി.ടി.എ, എം.ടി.എ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പെരുന്നാൾ-ഓണാഘോഷം നടത്തി. മൈലാഞ്ചിയിടല്‍, മിഠായി പെറുക്കല്‍, കസേരകളി, പെനാൽറ്റി ഷൂട്ടൗട്ട് തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു. അമരമ്പലം ഗ്രാമപഞ്ചായത്ത് വൈസ്‌ പ്രസിഡൻറ് നൊട്ടത്ത്‌ മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വി. സുന്ദരന്‍ അധ്യക്ഷത വഹിച്ചു. ഇശല്‍ നിലാവ് ഫെയിം സിതാര മുഖ്യാതിഥിയായിരുന്നു. സ്കൂള്‍ മാനേജര്‍ ചുങ്കത്ത് മുഹമ്മദലി, വി.ബി. വിനുരാജ്‌ എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ കെ. സുരേന്ദ്രന്‍, കെ. ഫസല്‍ ഹഖ്, കെ.വി. ശ്യാമള, വി.എ. മേഴ്സി, എസ്. ഉഷാകുമാരി എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.