ഹോമിയോ കാൻസർ ആശുപത്രി ഉദ്ഘാടനം ഇന്ന്

വണ്ടൂർ: ഗവ. ഹോമിയോപ്പതിക് കാൻസർ ആശുപത്രി ശനിയാഴ്ച്ച പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കും. സംസ്ഥാന ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ഉദ്‌ഘാടനം ചെയ്യും. ഒൻപത് വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോമിയോ കാൻസർ കേന്ദ്രം ദക്ഷിണേന്ത്യയിലെ തന്നെ പ്രഥമ സംരംഭമാണ്. പൊതുമേഖലയിൽ ഹോമിയോപ്പതി ചികിത്സ രംഗത്ത് രാജ്യത്തെ പ്രഥമവും ഏകവുമായ കാൻസർ ചികിത്സ കേന്ദ്രമാണ് വണ്ടൂരിലേത്. വണ്ടൂർ മഞ്ചേരി റോഡിൽ കരുണാലയപ്പടിക്ക് സമീപമുള്ള സ്വന്തം കെട്ടിടം 10 കിടക്കകളോട് കൂടി മികവുറ്റ സജ്ജീകരണങ്ങൾ ഒരുക്കിയാണ് കേന്ദ്രം നാടിന് സമർപ്പിക്കുന്നത്. ചടങ്ങിൽ എ.പി. അനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. എം.പിമാരായ എം.ഐ. ഷാനവാസ്, പി.വി. അബ്ദുൽ വഹാബ്, ജില്ല കലക്ടർ അമിത് മീണ ഐ.എ.എസ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ, ജില്ല, ബ്ലോക്ക്-, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, ഹോമിയോപ്പതിക് ഡയറക്ടർ കെ. ജമുന തുടങ്ങിയവർ പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ ജില്ല പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ വി. സുധാകരൻ, ജില്ല പഞ്ചായത്ത് അംഗം ആലിപ്പറ്റ ജമീല, സ്വാഗത സംഘം ഭാരവാഹികളായ ജെ. ക്ലീറ്റസ്, ടി.കെ. ബഷീർ, സലാം ഏമങ്ങാട്‌, മെഡിക്കൽ ഓഫിസർ ഡോ. വിനു കൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.