വിനായക ചതുര്‍ഥി ആഘോഷം

പൂക്കോട്ടുംപാടം: വിനായക ചതുർഥിയോടനുബന്ധിച്ച് ചെട്ടിപ്പാടം ശ്രീലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രത്തിൽ ഗണപതി ഹോമവും വിശേഷാൽ പൂജയും നടന്നു. പൂജകർമങ്ങള്‍ക്ക് ക്ഷേത്രം ശാന്തി രതീഷ് കാർമികത്വം വഹിച്ചു. ക്ഷേത്രം ഭാരവാഹികളായ നരേന്ദ്രൻ കോഴിശ്ശേരി, രാമചന്ദ്രൻ പൂക്കാട്ടിരി, പത്മനാഭൻ, സുനിൽകുമാർ, ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നല്‍കി. തൊഴില്‍രഹിത വേതന വിതരണം കരുളായി: കരുളായി ഗ്രാമപഞ്ചായത്തിലെ 2017 മാര്‍ച്ച് മുതല്‍ ജൂൈല വരെ മാസങ്ങളിലെ തൊഴില്‍രഹിത വേതനം ആഗസ്റ്റ് 26, 29, 30 തീയതികളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ പഞ്ചായത്ത് ഓഫിസില്‍ വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരായി തുക കൈപ്പറ്റണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.