ഓണം^ബലിപെരുന്നാൾ വിപണനമേള

ഓണം-ബലിപെരുന്നാൾ വിപണനമേള വണ്ടൂർ: ആഘോഷ നാളുകളിൽ വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ സംസ്ഥാന സഹകരണ വകുപ്പി​െൻറ നേതൃത്വത്തിൽ നടക്കുന്ന ഓണം-ബലിപെരുന്നാൾ വിപണനമേളക്ക് വണ്ടൂരിൽ തുടക്കമായി. വണ്ടൂർ സർവിസ് സഹകരണ ബാങ്കി​െൻറ ആഭിമുഖ്യത്തിൽ കാരാട് ജങ്ഷനിലാണ് ചന്ത പ്രവർത്തിക്കുന്നത്. 13 ഇനം നിേത്യാപയോഗ സാധനങ്ങളാണ് പൊതുമാർക്കറ്റിലേതിനേക്കാൾ കുറഞ്ഞ വിലയിൽ സബ്‌സിഡി നിരക്കിൽ മേളകളിൽ ലഭിക്കുക. പത്തുദിവസമാണ് ചന്ത പ്രവർത്തിക്കുക. ദുരുപയോഗം തടയാൻ റേഷൻ കാർഡ് മുഖേനയാണ് വിതരണം. കാരാട് ജങ്ഷനിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡൻറ് കെ.ടി. മുഹമ്മദാലി ആദ്യ വിൽപന നടത്തി മേള ഉദ്ഘാടനം ചെയ്തു. അബ്രഹാം വർഗീസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി. സതീഷ്, കെ.ആർ. ഷീല, ബാങ്ക് ഭരണസമിതി അംഗങ്ങളായ എൽ. ശ്രീധരൻ നായർ, മജീദ്, മുഹമ്മദ് കുട്ടി, കുമാരൻ വെള്ളാമ്പുറം, രാജൻ എമങ്ങാട്, കെ. അനീസ് ബാബു, സെക്രട്ടറി എ.പി. ഉമ്മർ, കെ. ബാലചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.