സമന്വയ മേള 'സരസ്^2017'ന് ചരിത്രഭൂമികയിൽ പ്രൗഢാരംഭം

സമന്വയ മേള 'സരസ്-2017'ന് ചരിത്രഭൂമികയിൽ പ്രൗഢാരംഭം എടപ്പാൾ: ജനസമൃദ്ധമായ സദസ്സിനെ സാക്ഷിയാക്കി 'സരസ്-2017'ന് ചരിത്രഭൂമികയിൽ പ്രൗഢാരംഭം. യാഗങ്ങൾക്കും കാൽപന്തി​െൻറ മാസ്മരിക പ്രകടനങ്ങൾക്കും വേദിയൊരുങ്ങിയ ശുകപുരം സഫാരി ഗ്രൗണ്ട് ഇനി പത്ത് ദിനരാത്രങ്ങൾ കലകളുടേയും കരവിരുതിൽ പിറവികൊണ്ട ഉൽപന്നങ്ങളുടേയും അത്യാകർഷക ലോകം. കേന്ദ്ര, സംസ്ഥാന ഗ്രാമവികസന വകുപ്പുകളുടെ സഹകരണത്തോടെ കുടുംബശ്രീ മിഷനാണ് സരസ് മേള സംഘടിപ്പിച്ചിരിക്കുന്നത്. സംസ്കാരം കലർപ്പില്ലാത്തതും ഒന്നും കലരാൻ പാടില്ലാത്തതുമാണെന്ന് നമ്മെ പഠിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്ന കാലഘട്ടത്തിൽ വിവിധ സംസ്കാരങ്ങളെ ഒരേ വേദിയിൽ അവതരിപ്പിക്കപ്പെടുന്നതിന് പ്രസക്തി ഏറെയെന്ന് മേള ഉദ്ഘാടനം ചെയ്ത സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ജാതിയും മതവും മറന്ന് ഒന്നിച്ചിരിക്കാൻ വേദികളില്ലാത്തതാണ് നിലവിലെ പല ദുരവസ്ഥകൾക്കും കാരണമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി കെ.ടി. ജലീൽ അഭിപ്രായപ്പെട്ടു. ആർട്ടിസ്്റ്റ് നമ്പൂതിരി മുഖ്യാതിഥിയായി. ഡബ്ബിങ് ആർട്ടിസ്്റ്റ് ഭാഗ്യലക്ഷ്മി ഫുഡ്കോർട്ടുകളുടെ ഉദ്ഘാടനം നിർവഹിച്ചു. സിനിമതാരം മാളവിക മേനോൻ, ഹരികിഷോർ ഐ.എ.എസ്, പി. ജ്യോതിഭാസ്, സി.പി. മുഹമ്മദ് കുഞ്ഞി, അഡ്വ. എം.ബി. ഫൈസൽ, കെ. ലക്ഷ്മി, കെ. തുളസി, ടി.പി. മുഹമ്മദ്, രവി തേലത്ത്, സി.കെ. ഹേമലത സംസാരിച്ചു. ആറ്റുണ്ണിതങ്ങൾ, ശ്രീജ പാറക്കൽ, പി.പി. ബിജോയ്, അഡ്വ. പി.പി. മോഹൻദാസ്, എം. മുസ്തഫ, കെ. ദേവിക്കുട്ടി, കെ.എൻ. ഉദയൻ, സി. രാമകൃഷ്ണൻ, ആർ. മുഹമ്മദ് ഷാ, സി.എം. വിശ്വനാഥൻ, തിരൂർ ആർ.ഡി.ഒ സുഭാഷ്, ആതവനാട് മുഹമ്മദ് കുട്ടി, എം.എ. നജീബ്, എം. മുസ്തഫ തുടങ്ങിയവർ സംബന്ധിച്ചു. വളയംകുളം സോപാനം വാദ്യ കലാക്ഷേത്രത്തിലെ നൂറ് കലാകാരന്മാർ തീർത്ത വാദ്യമേളത്തോടെയാണ് സരസ് മേളയുടെ വേദി ഉണർന്നത്. ഉദ്ഘാടനത്തിന് ശേഷം നടന്ന മുഹമ്മദ് റഫി മ്യൂസിക് നൈറ്റ് ആസ്വാദകരുടെ മനം നിറച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.