മുഖ്യമന്ത്രിയുടെ ഉത്തരവ് കർശനമായി പാലിച്ച് ജീവനക്കാരുടെ അത്തപ്പൂക്കള മത്സരവും

മുഖ്യമന്ത്രിയുടെ ഉത്തരവ് കർശനമായി പാലിച്ച് ജീവനക്കാരുടെ അത്തപ്പൂക്കള മത്സരവും തിരുവനന്തപുരം: ഓണാഘോഷത്തി‍​െൻറ ഭാഗമായി സെക്രേട്ടറിയറ്റിൽ ജീവനക്കാർ പൂക്കളങ്ങൾ തീർത്തു. മുഖ്യമന്ത്രിയുടെ കർശന നിർദേശമുള്ളതിനാൽ വിവിധ ആവശ്യങ്ങളുമായി എത്തിയ പൊതുജനത്തെ വലക്കാതെയും ജോലിസമയം കൃത്യമായി ഉപയോഗപ്പെടുത്തിയുമായിരുന്നു ജീവനക്കാരുടെ ഓണാഘോഷം. അതിരാവിലെതന്നെ ജീവനക്കാർ എത്തി അതത് വകുപ്പുകൾക്കു മുന്നിൽ പൂക്കളം തീർക്കുകയായിരുന്നു. അത്തപ്പൂക്കള മത്സരം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഉച്ചയോടെ സെൻട്രൽ സ്റ്റേഡിയത്തിൽ ജീവനക്കാരുടെ വടംവലി മത്സരവും ഓണക്കളികളും നടന്നു. ഓണാഘോഷത്തോടനുബന്ധിച്ച് ഗവ. സെക്രേട്ടറിയറ്റ് സ്റ്റാഫ് സഹകരണ സംഘത്തി‍​െൻറ ആഭിമുഖ്യത്തിൽ സെക്രേട്ടറിയറ്റ് ജീവനക്കാരുടെ മക്കളിൽ വിദ്യാഭ്യാസ കലാകായികരംഗങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കിയവർക്ക് മെറിറ്റ് അവാർഡ് മന്ത്രി എ.സി. മൊയ്തീൻ സമ്മാനിച്ചു. വിദ്യാഭ്യാസരംഗത്ത് 170 പേരും കലാകായികസരംഗത്ത് 22 പേരും അവാർഡിന് അർഹരായി. ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ സഹകരണ സംഘം പ്രസിഡൻറ് സി. അജയൻ അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.