മാളിയേക്കല്‍ ജി.യു.പി സ്‌കൂളിൽ അതിഥികളായെത്തിയത് ശാന്തിസദനിലെ അന്തേവാസികള്‍

കാളികാവ്: മാളിയേക്കല്‍ ജി.യു.പി സ്‌കൂളില്‍ ഓണം-പെരുന്നാള്‍ ആഘോഷം വ്യത്യസ്ത അനുഭവമായി. ചോക്കാട് ശാന്തി സദനത്തിലെ 60ഒാളം അഗതികളെ ആദരിച്ചാണ് ഇവിടെ ആഘോഷം കാരുണ്യത്തി​െൻറ തിരുനാളായത്. ഉറ്റവരും ഉടയവരും ഇല്ലാത്ത സഹോദരങ്ങള്‍ക്ക് വിരുന്നൊരുക്കിയ കുരുന്നുകളുടെ പ്രവര്‍ത്തനം ഏറെ ശ്രദ്ധ പിടിച്ചുപറ്റി. പൊന്നോണവും പെരുന്നാളും പാടിപറയുന്ന സ്‌നേഹത്തി​െൻറയും സമാധാനത്തി‍​െൻറയും സന്ദേശം ഊട്ടിയുറപ്പിക്കുന്നതായി ആഘോഷ പരിപാടി. പൂര്‍വ വിദ്യാർഥികളും പ്രവാസി സംഘടനയായ മവാസ പ്രവര്‍ത്തകരും സ്വന്തം വാഹനങ്ങളില്‍ ചോക്കാട് ശാന്തിമന്ദിരത്തിലെത്തി അന്തേവാസികളെ സ്‌കൂളിലേക്ക് ആനയിച്ച് കൊണ്ടുവന്നു. കുട്ടികളും അതിഥികളും സ്‌നേഹഗീതങ്ങള്‍ ആലപിച്ചു. മവാസ പ്രസിഡൻറ് പുന്നപ്പാല അലി ഓണസമ്മാനങ്ങള്‍ വിതരണം ചെയ്തു. കുട്ടികളും സ്‌നേഹസമ്മാനങ്ങള്‍ നല്‍കി അമ്മമാരെ യാത്രയാക്കി. സിസ്റ്റര്‍ അനില ഓണവിരുന്നിന് നന്ദി പറഞ്ഞു. പൂക്കളം, ഓണക്കളികള്‍, മൈലാഞ്ചി മത്സരം, സദ്യവട്ടം എന്നിവയും ആഘോഷത്തി​െൻറ ഭാഗമായി. പ്രധാനാധ്യാപിക ഷീല എബ്രഹാം, പി.ടി.എ പ്രസിഡൻറ് കെ.കെ. അബ്ദുല്‍ ബഷീര്‍, എസ്.എം.സി ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ മട്ടായി, സ്റ്റാഫ് സെക്രട്ടറി ഇ.കെ. അബ്ദുന്നാസര്‍, രഞ്ജിത ടീച്ചര്‍, അബ്ദുല്‍ അസീസ്, എ.പി. അഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.