ക്ഷേമനിധി പെൻഷൻ മുടങ്ങിയവർക്കായി അദാലത്ത്

മഞ്ചേരി: ആധാർ കാർഡ് ഇല്ലാത്തതി​െൻറ പേരിൽ ക്ഷേമനിധി ബോർഡുകൾ നൽകുന്ന പെൻഷൻ മുടങ്ങിയവർക്കായി പഞ്ചായത്ത് തലത്തിൽ പ്രത്യേക അദാലത്ത് നടത്തുന്നു. ക്ഷേമനിധി ബോർഡുകളിൽനിന്ന് പെൻഷൻ ലഭിച്ചുകൊണ്ടിരിക്കെ, ആധാർ കാർഡില്ലാത്തതിനാലും മറ്റു കാരണങ്ങളാലും പെൻഷൻ മുടങ്ങിയവർക്കായിട്ടുള്ള അദാലത്ത് ആഗസ്റ്റ് 31ന് ആരംഭിക്കും. സെപ്റ്റംബർ 15ന് അവസാനിക്കും. ആധാറിന് പകരം മറ്റു തിരിച്ചറിയൽ രേഖകൾ പരിശോധിച്ചാണ് പെൻഷൻ വിതരണം പുനരാരംഭിക്കുക. 85 വയസ്സായവർ, ശയ്യാവലംബർ, 80 ശതമാനത്തിലധികം ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നിവർ ആധാർ എടുത്തിട്ടില്ല എന്ന് ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപറേഷൻ സെക്രട്ടറിയിൽനിന്ന് സാക്ഷ്യപത്രവും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും അദാലത്തിൽ ഹാജരാക്കണം. നിലവിൽ രണ്ട് സാമൂഹിക സുരക്ഷ പെൻഷൻ ഒരാൾക്കുതന്നെ വാങ്ങാൻ പറ്റില്ല. അതുകൊണ്ട് സാമൂഹിക പെൻഷൻ വാങ്ങാത്തയാളാണെന്ന് ക്ഷേമനിധി പെൻഷൻ ഗുണഭോക്താവ് എന്ന് അദാലത്തിൽ സത്യവാങ്മൂലം നൽകണം. ഇ.പി.എഫ് പെൻഷൻകാർ, ഭിന്നശേഷിക്കാർ, സ്വയംപര്യാപ്ത ക്ഷേമനിധിയിലെ പെൻഷൻകാർ എന്നിവർക്ക് മാത്രമാണ് രണ്ട് പെൻഷൻ ലഭിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.