യുദ്ധഭൂമിയായി പഞ്ച്​കുള

പഞ്ച്കുള(ഹരിയാന): വെള്ളിയാഴ്ചയിലെ അക്രമസംഭവങ്ങൾ പഞ്ച്കുളയെ പിടിച്ചുലച്ചു. സാധാരണഗതിയിൽ ശാന്തമായ നഗരം ഇതുവരെ കാണാത്ത അക്രമസംഭവങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. നഗരവാസികൾ ഭയന്നുവിറച്ച് അവരവരുടെ വസതികളിൽ അടച്ചുപൂട്ടിയിരുന്നു. ആക്രമികൾ കണ്ണിൽ കണ്ടതെല്ലാം തകർത്താണ് അഴിഞ്ഞാടിയത്. നഗരം ഏറെ നേരം നിന്ന് കത്തുകയായിരുന്നു. ആൾദൈവം ഗുർമീത് റാം റഹീം ബലാത്സംഗക്കേസിൽ കുറ്റക്കാരനാണെന്ന് പഞ്ച്കുളയിലെ കോടതിയിൽ നിന്ന് വിധി വന്നയുടൻ കലാപം പൊട്ടിപ്പുറപ്പെട്ടു. കോടതിക്ക് പുറത്ത് കാത്തുകിടന്ന ചാനലുകളുടെ ഒ.ബി വാനുകളാണ് ഗുർമീതി​െൻറ അനുയായികൾ ആദ്യം ലക്ഷ്യമിട്ടത്. മൂന്ന് വാനുകൾ കത്തിച്ച അവർ രണ്ട് വാനുകൾ മറിച്ചിടുകയും ചെയ്തു. തുടർന്ന് കെട്ടിടങ്ങൾക്കും മറ്റ് സ്വകാര്യ വാഹനങ്ങൾക്കും തീവെച്ചു. അക്രമം ഉറപ്പായിരുന്നിട്ടും പൊലീസിന് ഇവരെ നിയന്ത്രിക്കാനായില്ല. ആകാശത്തേക്ക് വെടിയുതിർത്തും കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചിട്ടും വിചാരിച്ച ഫലം കണ്ടില്ല. പഞ്ച്കുളയിൽ മാത്രം 28 പേരാണ് കൊല്ലപ്പെട്ടത്. സിർസയിൽ രണ്ടുപേരും. 200ലേറെ േപർക്ക് ഇവിടെ പരിക്കേറ്റു. ആംബുലൻസുകൾ ഒന്നിനുപിറകെ ഒന്നായെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ഗുർമീതി​െൻറ നിരവധി വനിതാ അനുയായികളും പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. ഇവരെ നിയന്ത്രിക്കാനും അർധസൈനിക വിഭാഗമടക്കം ഏറെ പാടുപെട്ടു. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ഹരിയാനയിൽ നടന്ന ജാട്ട് സംവരണ പ്രക്ഷോഭത്തിൽ 30 പേർ കൊല്ലപ്പെടുകയും കോടികളുടെ സ്വത്തിന് നാശം സംഭവിക്കുകയും ചെയ്തിരുന്നു. 2015 നവംബറിൽ ഹിസാറിൽ ആൾദൈവം രാംപാലി​െൻറ അനുയായികളും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ അഞ്ചുസ്ത്രീകളും ഒരു കുട്ടിയും കൊല്ലപ്പെടുകയുണ്ടായി. അന്ന് രാംപാലി​െൻറ 15,000േത്താളം അനുയായികളെയാണ് ഹിസാറിൽ നിന്ന് പൊലീസ് ഒഴിപ്പിച്ചത്. ഇൗ രണ്ട് സംഭവങ്ങൾക്കുശേഷം ഹരിയാന നടുങ്ങിയ മറ്റൊരു ആക്രമണമാണ് ഗുർമീതി​െൻറ പേരിൽ വെള്ളിയാഴ്ച പഞ്ച്കുളയിലുണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.