ക്രിക്കറ്റിനിടെ സംഘട്ടനത്തിൽ യുവാവ്​ കൊല്ലപ്പെട്ട കേസിൽ അഞ്ച്​ പ്രതികൾക്ക്​ ജീവപര്യന്തം

കോയമ്പത്തൂർ: ക്രിക്കറ്റ് കളിക്കിടെയുണ്ടായ സംഘട്ടനത്തിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ അഞ്ച് പ്രതികളെ ജീവപര്യന്തം തടവിന് കോയമ്പത്തൂർ പ്രത്യേക കോടതി ശിക്ഷ വിധിച്ചു. കോയമ്പത്തൂർ സിദ്ധാപുത്തൂർ സ്വദേശികളായ രാമകൃഷ്ണൻ (24), അജിത്കുമാർ (23), ശക്തി കാർത്തിക് (25), ശക്തിവേൽ (25), അരുൺപാണ്ഡ്യൻ (24) എന്നിവരാണ് പ്രതികൾ. വിചാരണകാലയളവിൽ രണ്ട് പ്രതികളെ കോടതി കേസിൽനിന്നൊഴിവാക്കി. കോയമ്പത്തൂർ ചെങ്കാട് നാരായണസ്വാമി ലേ ഒൗട്ട് ദണ്ഡപാണി മകൻ രാജേഷ്കുമാർ (23) ആണ് മരിച്ചത്. 2015 ഒക്ടോബർ നാലിനാണ് കേസിനാസ്പദമായ സംഭവം. വി.കെ.കെ മേനോൻ റോഡിലെ മൈതാനത്ത് ക്രിക്കറ്റ് കളിക്കിടെയുണ്ടായ തർക്കം സംഘട്ടനത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ജഡ്ജി ഗുണശേഖരനാണ് വിധി പ്രസ്താവിച്ചത്. ഗണേശോത്സവം: കോയമ്പത്തൂരിൽ കനത്ത പൊലീസ് സുരക്ഷ കോയമ്പത്തൂർ: വിനായക ചതുർഥിയാഘോഷത്തോടനുബന്ധിച്ച് ജില്ലയിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി. സംഘ്പരിവാർ സംഘടനകളുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ മൊത്തം 1,858 വിനായക ശിലകളാണ് പൊതുഇടങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇതിൽ കോയമ്പത്തൂർ നഗരത്തിൽ മാത്രം 390 പ്രതിമകളാണുള്ളത്. പ്രതിമകൾ പ്രതിഷ്ഠിച്ച ഇടങ്ങളിൽ സായുധ പൊലീസി​െൻറ പിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി ഇൗ പ്രതിമകൾ ഘോഷയാത്രയായി കൊണ്ടുപോയി വിവിധ ജലാശയങ്ങളിൽ നിമജ്ജനം ചെയ്യും. ആഘോഷ പരിപാടികൾക്ക് പൊലീസ് കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നിശ്ചിത റൂട്ടുകളിലൂടെ മാത്രമേ ഘോഷയാത്രകൾ നടത്താവൂ. അയ്യായിരത്തോളം പൊലീസുകാരെയാണ് സുരക്ഷ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. ഇതിൽ കോയമ്പത്തൂർ നഗരത്തിൽ മാത്രം 1,500ഒാളം പൊലീസുകാരുണ്ട്. രാത്രികാല പട്രോളിങ്ങും വാഹന പരിശോധനയും കർശനമാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.