ഹജ്ജ് വളൻറിയർമാരെ നിയമിച്ചതിൽ ക്രമക്കേടെന്ന്

മലപ്പുറം: ഹജ്ജ് തീർഥാടകരെ സേവിക്കാൻ സർക്കാർ ജീവനക്കാരായ വളൻറിയർമാരെ തെരഞ്ഞെടുത്തതിൽ ക്രമക്കേടുണ്ടെന്ന് ജനകീയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. ഹജ്ജ് കമ്മിറ്റി ചെയർമാ​െൻറയും വകുപ്പ് മന്ത്രിയുടെയും പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് ആൻഡ് ആൻറി കറപ്ഷന്‍ ബ്യൂറോക്ക് പരാതി നല്‍കിയതായി ഇവർ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരെ വളൻറിയറായി തെരഞ്ഞെടുക്കാൻ വേണ്ടി മേയ് ഒന്നിന് കലക്ടറേറ്റില്‍ ചേര്‍ന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗത്തില്‍ എട്ടംഗ ഇൻറര്‍വ്യൂ ബോര്‍ഡിനെ നിയമിച്ചിരുന്നു. പിന്നീട് സംസ്ഥാന ആഭ്യന്തര വകുപ്പ് ഹജ്ജ് കമ്മിറ്റിയുടെ തീരുമാനം മറികടന്ന് പുതിയ മൂന്നംഗ ഇൻറര്‍വ്യൂ ബോര്‍ഡിനെ തെരഞ്ഞെടുക്കുകയായിരുന്നു. ജൂലൈ 31നാണ് വളൻറിയര്‍മാരെ നിയമിച്ച സര്‍ക്കാര്‍ ഉത്തരവിറങ്ങുന്നത്. ജൂലൈ 11ന് മുംബൈയില്‍ നടന്ന പരിശീലന ക്യാമ്പില്‍ 66 പേരെ രഹസ്യനിര്‍ദേശം വഴി പങ്കെടുപ്പിച്ച് അവരെ അന്തിമ ലിസ്റ്റില്‍ കയറ്റുകയായിരുന്നു. ചെയർമാ​െൻറയും മന്ത്രിയുടെയും സ്വജനപക്ഷപാതം അന്വേഷിക്കണമെന്നും ഇരുവരും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ബലിപെരുന്നാള്‍ ദിനത്തില്‍ കരിപ്പൂർ ഹജ്ജ് ഹൗസിന് മുന്നില്‍ സത്യഗ്രഹം നടത്തുമെന്നും കെ.പി.എസ്. ആബിദ് തങ്ങള്‍, അസൈനാര്‍ ആല്‍പറമ്പ്, മുസ്തഫ പരതക്കാട് എന്നിവര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.