റോഡിൽ ഗർത്തം: ഗതാഗതം തടസ്സപ്പെട്ടു

മണ്ണാർക്കാട്: നഗരത്തിൽ ടിപ്പുസുൽത്താൻ റോഡ് ജങ്ഷനിൽ റോഡ് തകർന്ന് ഗർത്തം രൂപപ്പെട്ടു. ജല അതോറിറ്റി പൈപ്പ് ലൈൻ തകർന്നതാണ് തകർച്ചക്കു കാരണം. ഇതോടെ ഇതുവഴി ഗതാഗതവും തകരാറിലായി. വാട്ടർ അതോറിറ്റി വ്യാഴാഴ്ച അറ്റകുറ്റപ്പണി ആരംഭിച്ചെങ്കിലും പൂർത്തിയായിട്ടില്ല. രാവിലെ മുതൽ റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ ചേലങ്കര വഴിയും പാറപുറത്തുനിന്നും ഭാഗികമായി വഴി തിരിച്ചുവിടുകയായിരുന്നു. നഗരത്തിൽ പലയിടത്തും ജല അതോറിറ്റി പൈപ്പ് ലൈനുകൾ പൊട്ടിയത് ജലം പാഴാകാനും റോഡ് തകർച്ചക്കുമിടയാക്കുന്നുണ്ട്. പരിശീലനം നൽകി മണ്ണാർക്കാട്: ബ്ലോക്ക് പഞ്ചായത്തി​െൻറയും ശുചിത്വ മിഷൻ ഹരിതകേരളം പദ്ധതിയുടെയും ആഭിമുഖ്യത്തിൽ മണ്ണാർക്കാട്, അട്ടപ്പാടി ബ്ലോക്കിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ഏകദിന പരിശീലനം നൽകി. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യൂസുഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു. കില ഫാക്കൽറ്റികളായ പി.പി. ജോൺ, രാധാകൃഷ്ണൻ, ഹസൻ മുഹമ്മദ് എന്നിവർ ക്ലാസെടുത്തു. തൊഴിൽരഹിത വേതന വിതരണം മണ്ണാർക്കാട്: കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ തൊഴിൽരഹിത വേതന വിതരണം ആഗസ്റ്റ് 25, 26, 29, 30 തീയതികളിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.