ജനകീയ കൂട്ടായ്മയിൽ സ്നേഹവീടൊരുങ്ങി

ചെർപ്പുളശ്ശേരി: ഇരുപത്തിയാറാം മൈൽ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ അലിയത്തൊടി പരേതനായ ബക്കറി​െൻറ കുടുംബത്തിന് വേണ്ടി നിർമിച്ച സ്നേഹവീടി​െൻറ താക്കോൽദാനം ഒറ്റപ്പാലം സബ് കലക്ടർ പി.ബി. നൂഹ് ശനിയാഴ്ച വൈകീട്ട് 3.30ന് നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രവാസി കൂട്ടായ്മകളുടെയും സ്വദേശവാസികളുടെ സഹകരണത്തോടെയാണ് 7.88 ലക്ഷം രൂപ ചെലവിൽ വീടൊരുക്കിയത്. വീട് എന്ന സ്വപ്നം പൂവണിയാതെ ഒരു വർഷം മുമ്പ് അർബുദ രോഗബാധിതനായി ബക്കർ മരണമടയുകയായിരുന്നു. പ്രായമുള്ള ഉമ്മയും ഭാര്യയും മൂന്ന് മക്കളുമടങ്ങിയതാണ് കുടുംബം. 144 ദിവസംകൊണ്ടാണ് വീട് നിർമാണം പൂർത്തിയായത്. വാർത്തസമ്മേളനത്തിൽ നഗരസഭ കൗൺസിലറും ജനകീയ സമിതി ചെയർമാനുമായ വി.ടി. സാദിഖ് ഹുസൈൻ, കൺവീനർ ബഷീർ ചെർപ്പുളശ്ശേരി, സമിതി ഭാരവാഹികളായ കെ.ടി. മുഹമ്മദ് ഇഖ്ബാൽ, എൻ.കെ. അബ്ദുൽ ഖാദർ, അബ്ദുൽ ജലീൽ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.