അലനല്ലൂരിൽ ഓണച്ചന്ത ആരംഭിച്ചു

അലനല്ലൂർ: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സംരംഭകരുടെ നേതൃത്വത്തിൽ അലനല്ലൂർ ടൗണിൽ ഓണച്ചന്ത ആരംഭിച്ചു. അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗിരിജ ആദ്യ വിൽപന നടത്തി ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ സുനിത, റഷീദ് ആലായൽ, ഉമ്മർ ഖത്വാബ്, കെ.എ. സുദർശന കുമാർ, എസ്. ഷാജി എന്നിവർ പങ്കെടുത്തു. കോൺകേവ് ഗ്ലാസ് സ്ഥാപിച്ചു അലനല്ലൂർ: വാഹനാപകടങ്ങൾ പതിവായ എടത്തനാട്ടുകര പടിക്കപാടം പള്ളിക്ക് സമീപത്തെ വളവിൽ യൂത്ത് ലീഗും എം.എസ്.എഫും ചേർന്ന് കോൺകേവ് ഗ്ലാസ് സ്ഥാപിച്ചു. പൊൻപാറ -കോട്ടപ്പള്ള റോഡിൽ പലയിടങ്ങളിലായി ഗ്ലാസ് സ്ഥാപിച്ചിട്ടുണ്ട്. പടിക്കപാടം വാർഡ് യൂത്ത് ലീഗി​െൻറയും എം.എസ്.എഫി​െൻറയും നേതൃത്വത്തിൽ നടന്ന ഗ്ലാസ് സ്ഥാപിക്കൽ വാർഡ് അംഗം മടത്തൊടി റഹ്മത്ത് നിർവഹിച്ചു. റഹീസ് അധ്യക്ഷത വഹിച്ചു. പി. അലി, സി.പി. അമീദ്, മുഹമ്മദ്, എൻ. റഹ്മത്ത്, എം. സത്താർ അലി, എൻ. റീഷാദ്, ഷംസു, വി.പി. നൗഷാദ്, പി. ഗഫൂർ എന്നിവർ നേതൃത്വം നൽകി. മെഹന്തി ഫെസ്റ്റ് അലനല്ലൂർ: ഓണം--ബലിപെരുന്നാൾ ആഘോഷ ഭാഗമായി എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍.പി സ്‌കൂളില്‍ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. കൈമുട്ടു മുതല്‍ വിരലറ്റം വരെ വരയുടെ വസന്തം വിരിയിച്ച മൈലാഞ്ചിയിടല്‍ മത്സരത്തില്‍ പ്രീ പ്രൈമറി ക്ലാസിലെ കുരുന്നുകള്‍ മുതല്‍ നാലാം ക്ലാസിലെ വിദ്യാര്‍ഥികള്‍ വരെ പങ്കെടുത്തു. ഒ. ഫാത്തിമത്ത് ഫിദ, പി. നന്ദന കൃഷ്ണ എന്നിവര്‍ ഒന്നാം സ്ഥാനവും പി. ജഹനാര ഫര്‍ഹത്ത്, കെ. അഞ്ജലി എന്നിവര്‍ രണ്ടാം സ്ഥാനവും നേടി. പി. നീരജ, ദില്‍രാസ്, കെ. നിരഞ്ജന, പി. അശ്വതി ജോഡികള്‍ മൂന്നാം സ്ഥാനം പങ്കിട്ടു. മെഹന്തി ഫെസ്റ്റ് സീനിയര്‍ അസി. സി.കെ. ഹസീന മുംതാസ് ഉദ്‍ഘാടനം ചെയ്തു. സി. മുസ്തഫ, പി. അബ്ദുസ്സലാം, കെ. രമാദേവി, പി. ജിഷ, കെ. രാധിക, ഇ. പ്രിയങ്ക, ടി.പി. മുഫീദ, കെ. ഷീബ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.