മംഗല്യ സംഗമം

പാലക്കാട്: കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡി‍​െൻറ സുവർണ ജൂബിലി വാർഷികത്തോടനുബന്ധിച്ച് സംസ്ഥാനതലത്തിൽ ഭിന്നശേഷിയുള്ളവരുടെ വിവാഹസംഗമം സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡൻറ് കെ.ജെ. വർഗീസ് ഉദ്ഘാടനം ചെയ്തു. കെ.ജെ. ഹരികുമാർ അധ്യക്ഷത വഹിച്ചു. കൗൺസിലർ പ്രിയ വെങ്കിടേഷ് മുഖ്യാതിഥിയായി. ഇബ്രാഹിം ഷഹീദ്, പി. ഉണ്ണികൃഷ്ണൻ, വി.എൻ. ചന്ദ്രമോഹനൻ, എം.കെ. ഷെരീഫ് എന്നിവർ സംസാരിച്ചു. 50ലധികം ഭിന്നശേഷിക്കാർ സംഗമത്തിൽ പങ്കെടുത്തു. അറസ്റ്റ്: ലഘുലേഖ വിതരണം ചെയ്ത് പ്രതിഷേധിച്ചു പാലക്കാട്: ആലുവയിൽ ലഘുലേഖ വിതരണം ചെയ്ത മതപ്രബോധകരെ അറസ്റ്റ് ചെയ്തതിലും ആർ.എസ്.എസ് അക്രമത്തിലും പ്രതിഷേധിച്ച് സോളിഡാരിറ്റി, എസ്.ഐ.ഒ ഏരിയ കമ്മിറ്റികൾ സംയുക്തമായി ലഘുലേഖ വിതരണം ചെയ്ത് പ്രതിഷേധിച്ചു. സോളിഡാരിറ്റി ജില്ല സെക്രട്ടറി ലുഖ്മാൻ ആലത്തൂർ ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ ജില്ല പ്രസിഡൻറ് ഫാസിൽ ആലത്തൂർ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി പാലക്കാട് ഏരിയ പ്രസിഡൻറ് അബ്ദുഷുക്കൂർ മുഖ്യപ്രഭാഷണം നടത്തി. സി.എസ്. ഷക്കീർ സ്വാഗതവും റഫീഖ്‌ പുതുപള്ളിത്തെരുവ് നന്ദിയും പറഞ്ഞു. കെ.പി.സി.സി സമരസംഗമം ഇന്ന് പാലക്കാട്: കേന്ദ്ര--സംസ്ഥാന സർക്കാറുകളുടെ കർഷക ദ്രോഹനയങ്ങൾക്കെതിരെ കോൺഗ്രസ് സംസ്ഥാനതല പ്രക്ഷോഭം ചൊവ്വാഴ്ച ആരംഭിക്കും. വൈകീട്ട് നാലിന് കോട്ടമൈതാനത്ത് നടക്കുന്ന സമരസംഗമം കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം എ.കെ. ആൻറണി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ എം.പി, വി.എം. സുധീരൻ, കെ. മുരളീധരൻ എം.എൽ.എ, ലാൽ വർഗീസ് കൽപ്പകവാടി എന്നിവർ പങ്കെടുക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.