കരിപ്പൂർ: ജിദ്ദ, ഹജ്ജ്​ സർവിസുകൾ പുനരാരംഭിക്കാനാകും

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് കോഡ് 'ഇ'യിൽപ്പെട്ട ഇടത്തരം വിമാനങ്ങളുടെ സർവിസുകൾക്ക് അനുമതി ലഭിച്ചാൽ ജിദ്ദ, ഹജ്ജ് സർവിസ് എന്നിവ പുനരാരംഭിക്കാനാകും. മലബാറിൽനിന്നുള്ള പ്രവാസികൾ നിരന്തരമായി ഉന്നയിക്കുന്ന ആവശ്യമാണ് കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്ക് നേരിട്ട് സർവിസ് ആരംഭിക്കണമെന്നത്. നേരേത്ത, എയർഇന്ത്യ, സൗദി എയർലൈൻസ് കമ്പനികളാണ് ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് സർവിസ് നടത്തിയിരുന്നത്. കൂടാതെ, ദുബൈയിലേക്ക് എമിറേറ്റ്സും വലിയ വിമാനം ഉപയോഗിച്ച് സർവിസ് നടത്തിയിരുന്നു. നവീകരണത്തി​െൻറ പേരിൽ ഇൗ സർവിസുകൾ നിർത്തിവെക്കുകയായിരുന്നു. തുടർന്ന്, കഴിഞ്ഞ വർഷം ഡിസംബറിൽ റിയാദിലേക്ക് എയർഇന്ത്യ എക്സ്പ്രസ് സർവിസ് ആരംഭിച്ചിരുന്നെങ്കിലും യാത്രദുരിതം അവസാനിച്ചിരുന്നില്ല. ബി 777-200 ഇനത്തിൽപെടുന്ന വിമാനങ്ങൾക്ക് അനുമതി ലഭിച്ചാൽ ജിദ്ദയിലേക്ക് നേരിട്ട് സർവിസ് ആരംഭിക്കാനാകുമെന്നതാണ് നേട്ടം. മൂന്ന് വർഷമായി നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയ ഹജ്ജ് സർവിസ് കരിപ്പൂരിൽനിന്ന് പുനരാരംഭിക്കാനും സാധിക്കും. 250 മുതൽ 300 വരെ യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയുന്ന വിമാനമാണ് ബി 777-200. ഈ വിമാനങ്ങൾ എത്തുന്നതോടെ ഭാവിയിൽ ബോയിങ് 787 ഡ്രീം ലൈനർ വിമാനങ്ങൾക്കും എ-330 ഉൾപ്പെടെയുള്ളവക്കും അനുമതി ലഭിച്ചേക്കും. കരിപ്പൂരിൽനിന്ന് സർവിസ് നിർത്തിവെച്ച എമിറേറ്റ്സ്, സൗദി എയർലൈൻസ് തുടങ്ങിയ വിമാനകമ്പനികളെ മടക്കികൊണ്ടുവരാനും എയർഇന്ത്യ ഡ്രീം ലൈനർ സർവിസുകൾ ആരംഭിക്കാനും തീരുമാനം വഴിയൊരുക്കും. നേരേത്ത, എമിറേറ്റ്സ് ദുബൈയിലേക്ക് സർവിസ് നടത്തിയിരുന്നത് ബി 777-200 ഉപയോഗിച്ചായിരുന്നു. സർവിസ് പുനരാരംഭിക്കാൻ എയർപോർട്ട് അതോറിറ്റി, ഡി.ജി.സി.എ എന്നിവിടങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിരന്തരം സമ്മർദം ചെലുത്തിയിരുന്നു. മലബാർ െഡവലപ്മ​െൻറ് ഫോറവും സജീവമായി രംഗത്തുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.