വിദ്യാഭ്യാസം സമൂഹത്തിെൻറ പുനഃസൃഷ്​ടിക്ക് ^പ്രഫ. എ.പി. അബ്​ദുല്‍ വഹാബ്

വിദ്യാഭ്യാസം സമൂഹത്തി​െൻറ പുനഃസൃഷ്ടിക്ക് -പ്രഫ. എ.പി. അബ്ദുല്‍ വഹാബ് വടക്കാങ്ങര: മികച്ച സമൂഹത്തി​െൻറ പുനഃസൃഷ്ടിയാണ് വിദ്യാഭ്യാസത്തി​െൻറ ലക്ഷ്യമെന്ന് കേരള ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷന്‍ ചെയര്‍മാന്‍ പ്രഫ. എ.പി. അബ്ദുല്‍ വഹാബ്. മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളെ അനുമോദിക്കാൻ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗവും കടുത്ത വെല്ലുവിളികൾ അഭിമുഖീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ കിങ്സ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഡി-ലിറ്റ് ബിരുദം നേടിയ അമാനുല്ല വടക്കാങ്ങര, മികച്ച റോട്ടറി ക്ലബ് പ്രസിഡൻറിനുള്ള പുരസ്‌കാരം നേടിയ മുഹമ്മദുണ്ണി ഒളകര എന്നിവരെയും ചടങ്ങിൽ ആദരിച്ചു. നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ യു.പി. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പൽ സിന്ധ്യ ഐസക്, ആറ്റക്കോയ തങ്ങൾ, അറക്കല്‍ സൈതലവി, അനീസ് ചുണ്ടയില്‍ എന്നിവർ സംസാരിച്ചു. സ്‌കൂള്‍ മാനേജര്‍ യാസര്‍ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.