സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്തു

പൂക്കോട്ടുംപാടം: അമരമ്പലം ഗ്രാമപഞ്ചായത്ത് 2017 വര്‍ഷത്തെ വികസന ഫണ്ട് വിനിയോഗിച്ച് എല്‍.പി, യു.പി സ്കൂള്‍കള്‍ക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്തു. പഞ്ചായത്തി​െൻറ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ഫര്‍ണിച്ചര്‍ എന്ന പദ്ധതിപ്രകാരം ഏഴുലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. പറമ്പ ഗാവ് സ്കൂളില്‍ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാത ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡൻറ് നൊട്ടത്ത് മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ ഗംഗാദേവി ശ്രീരാഗം, കെ. സുരേഷ്കുമാര്‍, കെ. അനിത, പഞ്ചായത്ത് അംഗങ്ങളായ ശിവദാസന്‍ ഉള്ളാട്, വിനോദ് ജോസഫ്, പി.ടി.എ ഭാരവാഹികളായ ഡി.ടി. മുഹമ്മദ്‌, ഡി.ടി. ഹുസൈന്‍, പ്രധാനാധ്യാപകന്‍ എന്‍. പ്രദീപ്‌, സ്റ്റാഫ് സെക്രട്ടറി എ. ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ താലൂക്ക് തല മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനം വിതരണം ചെയ്തു. ഫോട്ടോ ppm4 സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ഫര്‍ണിച്ചര്‍ വിതരണം അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാത ഉദ്ഘാടനം ചെയ്യുന്നു --
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.