സ്​കൂൾ പാർലമെൻറ്​ തെരഞ്ഞെടുപ്പ്​

നിലമ്പൂർ: മമ്പാട് നടുവക്കാട് ഗവ. എൽ.പി സ്കൂളിൽ പാർലമ​െൻറ് മോഡൽ തെരഞ്ഞെടുപ്പ് നടത്തി. സ്കൂൾ ലീഡർ, ഡെപ‍്യൂട്ടി ലീഡർ, സാഹിത‍്യസമാജം സെക്രട്ടറി, ജനറൽ ക‍്യാപ്റ്റൻ സ്ഥാനങ്ങളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. ഇലക്ട്രോണിക് വോട്ടിങ് സംവിധാനമാണ് ഉപയോഗിച്ചത്. എല്ലാഘട്ടങ്ങളും പൂർത്തിയാക്കിയായിരുന്നു തെരഞ്ഞെടുപ്പ്. അധ‍്യാപകരായ നീലകണ്ഠൻ, മുനീർ, സലീന, ജിൽസ, തസ്ലീന, വർഷ എന്നിവർ നേതൃത്വം നൽകി. തെരഞ്ഞെടുപ്പ് നോക്കിക്കാണാൻ പഞ്ചായത്ത് പ്രസിഡൻറ് കണ്ണിയൻ റുഖിയയും പി.ടി.എ കമ്മിറ്റി ഭാരവാഹികളും എത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.