വണ്ടൂർ മേഖലയിൽ യു.ഡി.എസ്​.എഫിന്​ ജയം

വണ്ടൂർ: അംബേദ്കർ കോളജ്, സഹ്യ സയൻസ് ആർട്സ് കോളജ്, തിരുവാലി ഹിക്കമിയ്യ കോളജ് എന്നിവിടങ്ങളിൽ യു.ഡി.എസ്.എഫ് വിജയിച്ചു. അംബേദ്കർ കോളജിലെ 24 സീറ്റിൽ 12 സീറ്റ് കെ.എസ്.യുവും രണ്ടുസീറ്റ് എം.എസ്.എഫും നേടി. എസ്.എഫ്.ഐക്ക് 10 സീറ്റ് ലഭിച്ചു. പി.കെ. ജിഷ്ണു (ചെയർ.), ഷിഫാന (വൈസ് ചെയർ.), ഷെഹ്സാദ് (ജനറൽ സെക്ര.), പി. നസീർ (ജനറൽ ക്യാപ്റ്റൻ), ബാസിം (സ്റ്റുഡൻറ് എഡിറ്റർ), കെ. അൽത്താഫ് (യു.യു.സി). സഹ്യ കോളജിൽ 57 സീറ്റിൽ യു.ഡി.എസ്.എഫ് 31 സീറ്റ് നേടിയപ്പോൾ എസ്.എഫ്.ഐ 26ലേക്ക് പിന്തള്ളപ്പെട്ടു. പി. ഷാജി (ചെയർ.), നസ്മ (വൈസ് ചെയർ.), ഫായിസ് ഉമർ (യു.യു.സി), അർഷാദ് (ജനറൽ സെക്ര.), ടി.ടി. മുഫീദ മുഹമ്മദ് (ജോ. സെക്ര.), ഷാജഹാൻ (മാഗസിൻ എഡിറ്റർ), ഷാഹുൽ ഹമീദ് (ജന. ക്യാപ്റ്റൻ). തിരുവാലി ഹിക്കമിയ്യയിൽ 12 സീറ്റിൽ 10ഉം യു.ഡി.എസ്.എഫ് സഖ്യത്തിന് ലഭിച്ചു. കെ. മുഹമ്മദ് റെമീസ് (ചെയർ.), ഫാത്തിമത്ത് ഫിദ (വൈസ് ചെയർ.), മുഹമ്മദ് സ്വാലിഹ് (ജന. സെക്ര.), റഷീദ ഷെറിൻ (ജോ. സെക്ര.), കെ. ഷാജഹാൻ (സ്റ്റുഡൻറ് എഡിറ്റർ), ഫിറോസ് (യു.യു.സി).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.