ജയിക്കാനും ജയിപ്പിക്കാനും ബി.ജെ.പി എന്തും ചെയ്യുമെന്നതിന് തെളിവാണ് ഗുജറാത്തിൽ കണ്ടത് ^ഉമ്മൻ ചാണ്ടി

ജയിക്കാനും ജയിപ്പിക്കാനും ബി.ജെ.പി എന്തും ചെയ്യുമെന്നതിന് തെളിവാണ് ഗുജറാത്തിൽ കണ്ടത് -ഉമ്മൻ ചാണ്ടി നിലമ്പൂര്‍: ഗുജറാത്ത് രാജ്യസഭ െതരഞ്ഞെടുപ്പിലെ വിജയം ഇന്ത്യന്‍ ജനാധിപത്യത്തി‍​െൻറ വിജയമാണെന്നും ജയിക്കാനും ജയിപ്പിക്കാനും ബി.ജെ.പി എന്തും ചെയ്യുമെന്നതി‍​െൻറ തെളിവാണ് ഗുജറാത്തില്‍ കണ്ടതെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇന്ദിര ഗാന്ധിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് നിലമ്പൂര്‍ മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന കുടുംബസംഗമത്തി‍​െൻറ ഉദ്ഘാടനം ചന്തക്കുന്നിൽ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ താല്‍പര്യങ്ങള്‍ മാനിക്കാത്ത സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിച്ചപ്പോള്‍ പ്രതിരോധിക്കുന്നതില്‍ ആരോഗ്യവകുപ്പ് പൂര്‍ണപരാജയമായി. രാജ്യത്ത് മതേതരശക്തികള്‍ ഒന്നിക്കണം. അല്ലെങ്കില്‍ നമ്മള്‍ നേടിയെടുത്ത സ്വാതന്ത്ര്യം ഇല്ലാതെ ദുഖിക്കേണ്ടി വരും. വിശാല നിലപാടുമായി കോൺഗ്രസ് എന്നും മുന്നില്‍ തന്നെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മുനിസിപ്പല്‍ കോൺഗ്രസ് പ്രസിഡൻറ് പാലോളി മെഹബൂബ് അധ്യക്ഷത വഹിച്ചു. മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി സംസ്‌കാര സാഹിതിയുടെ സംസ്ഥാന ചെയര്‍മാനായി ചുമതലയേറ്റ ആര്യാടന്‍ ഷൗക്കത്തിനെ ഉമ്മന്‍ചാണ്ടി ആദരിച്ചു. എം.ഐ. ഷാനവാസ് എം.പി, ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, കെ.പി.സി.സി സെക്രട്ടറി വി.എ. കരീം, കെ.എസ്.യു മുന്‍ സംസ്ഥാന പ്രസിഡൻറ് വി.എസ്. ജോയ്, ഡി.സി.സി വൈസ് പ്രസിഡൻറ് ബാബു മോഹനക്കുറുപ്പ്, ഡി.സി.സി സെക്രട്ടറിമാരായ വി. സുധാകരന്‍, എം.എ. റസാഖ്, പത്മിനി ഗോപിനാഥ്, കല്ലായി മുഹമ്മദാലി, ഷെറി ജോര്‍ജ്, എ. ഗോപിനാഥ്, എം.കെ. ബാലകൃഷ്ണന്‍, ഷാജഹാന്‍ പായമ്പാടം, ഷാനവാസ് പട്ടക്കാടന്‍, കുഞ്ഞുട്ടി പനോലന്‍, യൂസഫ് കാളിമഠത്തില്‍ എന്നിവര്‍ സംസാരിച്ചു. പടം. ഇന്ദിര ഗാന്ധിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് നിലമ്പൂര്‍ മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന കുടുംബസംഗമത്തി‍​െൻറ ഉദ്ഘാടനം ചന്തക്കുന്നില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.