ആഹ്ലാദ പ്രകടനത്തിനിടെ തിരൂരിൽ എസ്.എഫ്.ഐ^പൊലീസ് തെരുവ് യുദ്ധം

ആഹ്ലാദ പ്രകടനത്തിനിടെ തിരൂരിൽ എസ്.എഫ്.ഐ-പൊലീസ് തെരുവ് യുദ്ധം ആഹ്ലാദ പ്രകടനത്തിനിടെ തിരൂരിൽ എസ്.എഫ്.ഐ-പൊലീസ് തെരുവ് യുദ്ധം തിരൂർ: കോളജ് യൂനിയൻ തെരഞ്ഞെടുപ്പി​െൻറ വിജയാഹ്ലാദ പ്രകടനത്തിനിടെ തിരൂരിൽ എസ്.എഫ്.ഐ പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. വ്യാഴം വൈകീട്ട് ആറരയോടെ തിരൂർ സെൻട്രൽ ജങ്ഷനിലാണ് സംഭവം. എസ്.എഫ്.ഐ പ്രവർത്തരുടെ കല്ലേറിൽ മൂന്ന് പൊലീസുകാർക്കും ലാത്തിയടിയേറ്റ് ആറ് എസ്.എഫ്.ഐ പ്രവർത്തകർക്കും പരിക്കേറ്റു. എസ്.എഫ്.ഐ ഏരിയ പ്രസിഡൻറ് കൈനിക്കര സ്വദേശി ജിഷ്ണു (21), ഏരിയ സെക്രട്ടറി ചെമ്പ്ര സ്വദേശി ഉള്ളാടംപറമ്പിൽ മനേഷ് (21), തൃപ്രങ്ങോട് പൊറ്റോടി അമ്മേങ്ങര അഭിജിത് (25), പൂഴിക്കുന്ന് അവണക്കാട്ട് ശരത് (22), കൂട്ടായി മരത്തിങ്ങൽ അനിയൻ (17) എന്നിവർക്കാണ് പരിക്കേറ്റത്. ശരത്തിന് തലക്കാണ് അടിയേറ്റത്. അനിയന് കൈകാലുകൾക്കാണ് പരിക്ക്. സിവിൽ പൊലീസ് ഓഫിസർമാരായ ഷിജിത് (30), ജോർജ് സെബാസ്റ്റ്യൻ (40), അയ്യൂബ് (31) എന്നിവരും ചികിത്സയിലാണ്. ഷിജിത്തിന് കല്ലേറിൽ നെഞ്ചിനാണ് പരിക്കേറ്റത്. സെൻട്രൽ ജങ്ഷനിലെ ലീഗ് മുനിസിപ്പൽ കമ്മിറ്റി ഓഫിസിന് നേരെയുണ്ടായ കല്ലേറ് നിയന്ത്രിക്കാൻ പൊലീസ് ശ്രമിക്കുന്നതിനിടെ എസ്.എഫ്.ഐ പ്രവർത്തകർ പൊലീസിന് നേരെ തിരിയുകയായിരുന്നു. അതോടെ സംഘർഷം പൊലീസും എസ്.എഫ്.ഐ പ്രവർത്തകരും തമ്മിലായി. വിദ്യാർഥികൾ പൊലീസിനെ വളഞ്ഞിട്ട് ആക്രമിച്ചു. തിരൂർ സി.ഐ എം.കെ. ഷാജി ഉൾെപ്പടെയുള്ളവർക്ക് മർദനമേറ്റു. കല്ലേറും നടത്തി. ലാത്തി വീശിയതോടെയാണ് വിദ്യാർഥികൾ ചിതറിയോടിയത്. കല്ലേറിൽ സെൻട്രൽ ജങ്ഷനിലെ വ്യാപാര സ്ഥാപനത്തി​െൻറ ബോർഡിന് നാശം പറ്റി. ലീഗ് ഓഫിസിന് നേരെയും കല്ലേറുണ്ടായി. തിരൂർ ടി.എം.ജി കോളജിലെയും കൂട്ടായി എം.എം.എം ആർട്സ് ആൻഡ് സയൻസ് കോളജിലെയും വിജയങ്ങളിൽ ആഹ്ലാദം പ്രകടിപ്പിച്ച് നഗരത്തിലെത്തിയ എസ്.എഫ്.ഐ പ്രവർത്തകരുടെ പ്രകടനം സമാപിക്കാനിരിക്കെയായിരുന്നു സംഘർഷം. പ്രകടനക്കാർ സെൻട്രൽ ജങ്ഷനിലെ ട്രാഫിക്ക് സർക്കിളിൽ സ്ഥാപിച്ചിരുന്ന ചന്ദ്രിക ദിനപത്രത്തി​െൻറ പരസ്യ ബോർഡ് നശിപ്പിച്ചിരുന്നു. തുടർന്ന് വിദ്യാർഥികൾ ഇവിടെനിന്ന് ബസ്സ്റ്റാൻഡ് ഭാഗത്തേക്ക് നീങ്ങിയതോടെ ലീഗ് പ്രവർത്തകരെത്തി ട്രാഫിക്ക് സർക്കിളിലെ ദേശാഭിമാനി ദിനപത്രത്തി​െൻറ പരസ്യത്തിൽ കരി ഓയിൽ ഒഴിച്ചു. ഇതോടെയാണ് സംഘർഷം തുടങ്ങിയത്. എസ്.എഫ്.ഐ പ്രവർത്തകർ തിരിച്ചെത്തി ലീഗ് ഓഫിസിന് നേരെ കല്ലേറ് നടത്തുകയായിരുന്നു. ഒരു വിഭാഗം ഓഫിസിലേക്ക് ഇരച്ചു കയറാനും ശ്രമിച്ചു. ഇത് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയാണ് തിരൂർ സി.ഐ എം.കെ. ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ലാത്തി വീശിയത്. അതോടെ എസ്.എഫ്.ഐ പ്രവർത്തകർ പൊലീസിനെ തിരിച്ച് ആക്രമിക്കുകയായിരുന്നു. കുറഞ്ഞ പൊലീസുകാർ മാത്രമാണുണ്ടായിരുന്നത് എന്നതിനാൽ നൂറിലേറെ വരുന്ന പ്രവർത്തകരെ നിയന്ത്രിക്കാൻ പൊലീസിന് ലാത്തി വീശുക മാത്രമേ നിർവാഹമുണ്ടായിരുന്നുള്ളൂ. ഒട്ടേറെ വാഹനങ്ങളും യാത്രക്കാരും കടന്നു പോകുന്നതിനിടെയായിരുന്നു നഗരം തെരുവ് യുദ്ധത്തിന് കളമായത്. പ്രകടനങ്ങൾ സംഘർഷങ്ങളിലേക്ക് നീങ്ങാതിരിക്കാൻ യു.ഡി.എസ്.എഫ്, എസ്.എഫ്.ഐ സംഘങ്ങൾക്ക് പൊലീസ് പ്രത്യേക സമയം നിശ്ചയിച്ച് നൽകിയിരുന്നു. പരന്നേക്കാട് ജെ.എം കോളജിലെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുള്ള യു.ഡി.എസ്.എഫ് വിദ്യാർഥികളുടെ പ്രകടനം നഗരത്തിൽ സമാപിച്ചതിന് ശേഷമായിരുന്നു എസ്.എഫ്.ഐക്കാർ തിരൂരിലെത്തിയത്. tirg aniyan (17): ലാത്തിയടിയിൽ കൈക്കും കാലിനും പരിക്കേറ്റ എസ്.എഫ്.ഐ പ്രവർത്തകൻ അനിയൻ തിരൂർ ജില്ല ആശുപത്രിയിൽ tirg sarath (22): ലാത്തിയടിയിൽ തലക്ക് പരിക്കേറ്റ എസ്.എഫ്.ഐ പ്രവർത്തകൻ ശരത് തിരൂർ ജില്ല ആശുപത്രിയിൽ tirg shijith (30): എസ്.എഫ്.ഐ പ്രവർത്തകരുടെ കല്ലേറിൽ പരിക്കേറ്റ സിവിൽ പൊലീസ് ഓഫിസർ ഷിജിത് തിരൂർ ജില്ല ആശുപത്രിയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.