മയക്കുമരുന്ന്​ നൽകി പ്രകൃതിവിരുദ്ധ പീഡനം: രണ്ടുപേർ അറസ്​റ്റിൽ

വേങ്ങര: പതിനഞ്ചുകാരനെ മയക്കുമരുന്ന് നൽകി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ രണ്ടുപേർ പിടിയിൽ. വേങ്ങര അരീക്കുളം സ്വദേശികളായ സുബൈർ (36), റഷീദ് (39) എന്നിവരാണ് പിടിയിലായത്. ശിശുക്ഷേമസമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ വലയിലാക്കിയത്. മദ്യവും നൽകി ബോധരഹിതനാക്കിയാണ് പീഡിപ്പിച്ചതത്രെ. നാലു മാസമായി നിരന്തരം ഉപദ്രവിച്ചിരുന്നതായി പൊലീസ് അറിയിച്ചു. മലപ്പുറം സി.ഐ എ. പ്രേംജിത്, വേങ്ങര എസ്.ഐ കെ. അബ്ദുൽ ഹക്കീം, സി.പി.ഒമാരായ മുജീബ്, ഷിബുലാൽ, സജീർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.