ഉപരാഷ്​ട്രപതി തെരഞ്ഞെടുപ്പ്: പ്രതിഷേധം തണുപ്പിക്കാൻ യൂത്ത് ലീഗ് ദേശീയ നേതൃത്വം

മലപ്പുറം: വൈകി എത്തിയതിനാൽ മുസ്ലിം ലീഗ് പാർലമ​െൻറ് അംഗങ്ങളായ പി.കെ. കുഞ്ഞാലിക്കുട്ടിക്കും പി.വി. അബ്ദുൽ വഹാബിനും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സാധിക്കാതിരുന്നതിനെ തുടർന്നുണ്ടായ പ്രതിഷേധം തണുപ്പിക്കാൻ യൂത്ത് ലീഗ് ദേശീയ നേതാവി​െൻറ ഫേസ്ബുക്ക് പോസ്റ്റ്. നേതാക്കൾക്ക് വോട്ട് ചെയ്യാനുള്ള അവസരം നഷ്ടമായത് വിശദീകരിച്ച് മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി സി.കെ. സുബൈറാണ് രംഗത്തെത്തിയത്. കരിപ്പൂർ, മുംബൈ വിമാനത്താവളങ്ങളിൽനിന്ന് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച ബോർഡിങ് പാസുകളും എയർ ഇന്ത്യ വിമാനം വൈകിയത് സംബന്ധിച്ച് ദേശീയ മാധ്യമങ്ങളിൽ വന്ന വാർത്തകളും അനുബന്ധമായി ചേർത്താണ് പോസ്റ്റ്. വിമാനം വൈകിയെത്തിയതിനാലാണ് നേതാക്കൾക്ക് േവാട്ട് ചെയ്യാൻ കഴിയാതിരുന്നതെന്ന് വിശദീകരണമുണ്ടായെങ്കിലും സാമൂഹിക മാധ്യമങ്ങളിൽ ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. ബി.ജെ.പി നേതൃത്വത്തെ പിണക്കാതിരിക്കാനാണ് വോട്ടെടുപ്പിന് എത്താതിരുന്നതെന്ന് വിമർശനമുണ്ടായി. യൂത്ത് ലീഗ് നേതാക്കൾ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളോട് പരാതി പറഞ്ഞതായും വാർത്ത പരന്നതോടെയാണ് സുബൈർ വിശദീകരണവുമായെത്തിയത്. മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പി​െൻറ പ്രചാരണത്തിൽ പങ്കെടുക്കാനാണ് പാർലമ​െൻറ് സമ്മേളനത്തിലായിരുന്ന കുഞ്ഞാലിക്കുട്ടി കേരളത്തിലേക്ക് വന്നതെന്നും തലേന്ന് മട്ടന്നൂരിലേക്കുള്ള യാത്രയിൽ വടകര മുതൽ താൻ കൂടെയുണ്ടായിരുന്നുവെന്നും സുബൈർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.